ബസുകള്‍ക്ക് 1000 കുറച്ച് 5000 കൂട്ടി; നികുതിയില്‍ ചെറിയ ആശ്വാസം, ഡീസലില്‍ വലിയ ആഘാതം


എം.ബി. ബാബു

പത്തുശതമാനമാണ് നികുതി കുറയുക. അതായത് 3000 രൂപ. ഒരുമാസത്തില്‍ ആയിരം രൂപയുടെ കുറവ്. എന്നാല്‍ ഇന്ധനവര്‍ധനയിലൂടെ മാസം ശരാശരി 5000 രൂപയുടെ വര്‍ധന ബസ്സുടമകള്‍ താങ്ങേണ്ടിവരും.

പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി

ജറ്റില്‍ പ്രഖ്യാപിച്ച ബസുകള്‍ക്കുള്ള നികുതിയിളവിന്റെ ആനുകൂല്യം ഉടമകള്‍ക്ക് ലഭിക്കില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് കാരണം. സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ പരമാവധി 30,000 രൂപയാണ് നികുതി. ഇതിന്റെ പത്തുശതമാനമാണ് കുറയുക. അതായത് 3000 രൂപ. ഒരുമാസത്തില്‍ ആയിരം രൂപയുടെ കുറവ്.

എന്നാല്‍ ഇന്ധനവര്‍ധനയിലൂടെ മാസം ശരാശരി 5000 രൂപയുടെ വര്‍ധന ബസ്സുടമകള്‍ താങ്ങേണ്ടിവരും. ഒരു ബസ് ഒരു ദിവസം ശരാശരി 80 ലറ്റര്‍ ഡീസലാണ് ഉപയോഗിക്കുക. ലിറ്ററിന് രണ്ടുരൂപയുടെ വിലവര്‍ധനയിലൂടെ ദിവസം 160 രൂപയുടെ അധികച്ചെലവ്. ഒരുമാസം ശരാശരി 5000 രൂപയുടെ അധികച്ചെലവാണ് ഉണ്ടാകുക. തത്ത്വത്തില്‍ മാസം 1000 രൂപയുടെ ഇളവുനല്‍കി 5000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇപ്പോള്‍ 6300 ആണ്. സ്വകാര്യ ബസ്സുടമകളുടെ കണക്കാണിത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഇന്ധനവിലയുള്ളതും കേരളത്തിലാണ്.

ബസുകള്‍ക്ക് നികുതിയിളവു നല്‍കിയതിലൂടെ 28 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. ഇന്ധനവില വര്‍ധനയിലൂടെ 750 കോടി കിട്ടുമെന്നും ബജറ്റിലുണ്ട്.

ഡീസല്‍ സെസ് കെ.എസ്.ആര്‍.ടി.സി.ക്കും തിരിച്ചടി

സാമ്പത്തികസഹായമായി 131 കോടി ലഭിക്കുമെങ്കിലും ഡീസല്‍ വിലവര്‍ധന തിരിച്ചടിയാകും. ദിവസം 3.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്നത്. മാസം 2.10 കോടി രൂപയുടെ അധികബാധ്യതയുണ്ടാവും. ശമ്പളത്തിനും പെന്‍ഷനുമായി 900 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ പ്ലാന്‍ഫണ്ടില്‍നിന്നും കെ.എസ്.ആര്‍.ടി.സി.ക്ക് 131 കോടി അനുവദിച്ചിട്ടുണ്ട്. ബസുകള്‍ വാങ്ങുന്നതിന് 75 കോടിയും വര്‍ക്ക്ഷോപ്പുകളുടെ നവീകരണത്തിന് 30 കോടിയും കംപ്യൂട്ടര്‍ശൃംഖല സ്ഥാപിക്കാന്‍ 20 കോടിയും നല്‍കും. ഇ-മൊബിലിറ്റിക്ക് 15.55 കോടി രൂപയും ലഭിക്കും.

Content Highlights: Tax reduction for private buses and diesel price hiked, Private Bus Services

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented