പ്രതീകാത്മക ചിത്രം | Photo: Canva.com
ഗ്രീന്‍ മൊബിലിറ്റി എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ 2023-24 കേന്ദ്ര ബജറ്റിലും ഇടംനേടി. 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രി പ്രതീക്ഷ പങ്കുവെച്ചത്. ഇതിനായി ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍, സി.എന്‍.ജി. പോലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നതാണ് വിലയിരുത്തലുകള്‍.
2030-ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഹരിത ഹൈഡ്രജന്റെ ഉപയോഗം പ്രോത്സഹിപ്പിക്കുന്നതിനുമായി 35,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമായിരുന്നു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായി നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്റ വില കുറയും. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികളുടെ കുറയ്ക്കുമെന്ന സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റില്‍ പണവും വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍, സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം വാഹനങ്ങളാണ് പൊളിക്കാനുള്ളത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പൊളിക്കുന്നത് മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹന വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുമെന്നുമാണ് വിലയിരുത്തലുകള്‍. പത്ത് ലക്ഷം വാഹനങ്ങള്‍ ഒന്നിച്ച് നിരത്തൊഴിയുന്നതിന് പിന്നാലെ ഇവയ്ക്ക് പകരമായി പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇത് വാഹന വിപണിയില്‍ വലിയ കുതിപ്പിന് വഴിവെക്കുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlights: tax reduction Electric vehicle battery, zero carbon emissions, major announcement in Union budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..