നികുതി വെട്ടിക്കാന്‍ 'ടാക്‌സിയാക്കി ഓടിയ ബെന്‍സ് കാര്‍' കൊച്ചിയില്‍ പിടികൂടി


സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിന് 19 - 20 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ ഉടമ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ടാക്‌സിയായി വെറും 1,400 രൂപ അടച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയത്.

കാക്കനാട്: നികുതി വെട്ടിക്കുന്നതിന് ടാക്‌സിയായി രജിസ്റ്റര്‍ചെയ്ത് ഓടിയ ആഡംബര കാര്‍ പിടികൂടി. കൊച്ചിയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ഉടമയുടെ ബെന്‍സ് കാറാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സുമെന്റ് സ്‌ക്വാഡ്‌ പിടികൂടിയത്. ഉടമ ബെന്‍സ് കാര്‍ വാങ്ങിയപ്പോള്‍ ടാക്‌സിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ടാക്‌സി കാറിന്റെ മഞ്ഞ നമ്പര്‍ പ്ലേറ്റിന് പകരം വെള്ള ബോര്‍ഡ് ഉപയോഗിച്ച് ഓടിച്ചാണ് നികുതി വെട്ടിപ്പ് നടത്തിയതെന്ന് വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

റോഡ് നികുതി അടയ്ക്കാതെയും സെന്‍ട്രല്‍ എക്‌സൈസ് സബ്‌സിഡി ഇനത്തില്‍ ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയും ക്രമക്കേടു കാണിച്ചതിന് വാഹന ഉടമയ്‌ക്കെതിരേ നടപടിയെടുത്തു. 2013-ലാണ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍ക്കാരിന് 19 - 20 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ ഉടമ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ടാക്‌സിയായി വെറും 1,400 രൂപ അടച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. പിടിച്ചെടുത്ത ആഡംബര കാര്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വൈറ്റിലയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

ടാക്‌സിയായി രജിസ്‌ട്രേഷന്‍ നടത്തിയതു മുതല്‍ ഇതുവരെ ഉടമ വെട്ടിച്ചെടുത്ത മുഴുവന്‍ നികുതിയും ഒടുക്കിയെങ്കില്‍ മാത്രമേ വാഹനം വിട്ടുകൊടുക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.

Content Highlights; Tax evasion, Motor Vehicle Department Seized Benz Car

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented