ടാറ്റയുടെ പുതിയ കോംപാക്ട് എസ്.യു.വി.യായ നെക്‌സോണിന്റെ നിര്‍മാണം 25,000 യൂണിറ്റ് പിന്നിട്ടു. കമ്പനിയുടെ മഹാരാഷ്ട്രയിലെ രജ്ഞൻഗോവന്‍ നിര്‍മാണ കേന്ദ്രത്തിലാണ് ഈ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി.യുടെ നിര്‍മാണം നടക്കുന്നത്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മാരുതി സുസുക്കി ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവ അടങ്ങുന്ന വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാവാൻ നെക്സോണിന് കഴിഞ്ഞിരുന്നു.

Nexon

2017 സെപ്തംബറിലായുന്നു നെക്‌സോണ്‍ വിപണിയിലെത്തിയത്. ആദ്യ രണ്ട് മാസത്തിനുള്ളില്‍ തന്നെ വില്‍പന 10,000 യൂണിറ്റിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നെക്‌സോണിന്റെ എഎംടി പതിപ്പും ടാറ്റ ഉടന്‍ പുറത്തിറക്കുന്നുണ്ട്. നിലവില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിനുമാണ് നെക്‌സോണിന് കരുത്തേകുന്നത്. 

Content Highlights; Tata Nexon Crosses 25,000 Units Production Milestone in India