ടാറ്റാ നെക്സോണിന്റെ ഓട്ടോമാറ്റിക് പതിപ്പായ നെക്സോണ്‍ XMA കേരള വിപണിയിലെത്തി. പെട്രോള്‍ പതിപ്പിന് 7.68 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.77 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.

ഹാലജന്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ടെയില്‍ ലൈറ്റ്‌സ്, വീല്‍ കാപ്പോടുകൂടിയ സ്റ്റീല്‍ വീല്‍, ത്രീ ടോണ്‍ ഇന്റീരിയര്‍, നാല് സ്പീക്കര്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടുകൂടിയ ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് XMAഓട്ടോമാറ്റിക്കിന്റെ പ്രധാന സവിശേഷതകള്‍.

ടാറ്റാ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയിലെ ആകെ വില്‍പ്പനയുടെ 19 ശതമാനമാണ് കേരളത്തിന്റെ സംഭാവനയെന്ന് ടാറ്റാ മോട്ടോഴ്സ് യാത്രാവാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു. പുതുതലമുറ കാറുകളുടെ വരവോടെ ടാറ്റാ മോട്ടോഴ്സിന്റെ വില്‍പ്പന മുന്‍ വര്‍ഷത്തെക്കാള്‍ 31 ശതമാനം ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Nexon XMA AMT
ടാറ്റ മോട്ടോഴ്‌സ് യാത്രാവാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് മായങ്ക് പരീഖ്, സെയില്‍സ്-മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് എസ് എന്‍ ബര്‍മന്‍ എന്നിവര്‍ ചേര്‍ന്ന് ടാറ്റാ നെക്‌സോണ്‍ എക്‌സ്എംഎ വേരിയന്റ് വിപണിയില്‍ അവതരിപ്പിക്കുന്നു.

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഓണം ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 1,07,000 രൂപ വരെയാണ് ആനുകൂല്യം. ടാറ്റാ ടിയാഗോ, ഹെക്സ, ടിഗോര്‍, സെസ്റ്റ് തുടങ്ങിയ മോഡലുകള്‍ക്ക് ഒരു രൂപയ്ക്ക് ആദ്യ വര്‍ഷ ഇന്‍ഷുറന്‍സ് ലഭ്യമാകും. 4,999 രൂപയ്ക്ക് നെക്സോണിന്റെ ആദ്യ വര്‍ഷ ഇന്‍ഷുറന്‍സ് നേടാം. തിരഞ്ഞെടുക്കപ്പെട്ട മോഡലുകളില്‍ 30,000 രൂപ വരെ മറ്റ് ഇളവുകളും ലഭിക്കും. 25,000 രൂപ വരെ എക്‌സ്ചേഞ്ച് ഓഫറുമുണ്ട്. ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ ഒരു ടാറ്റാ നെക്സോണ്‍ സമ്മാനമായി ലഭിക്കും. 

Content Highlights; Tata Nexon AMT Now Available On XMA Trim