ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹനവിഭാഗം വേര്‍പ്പെടുത്തി പുതിയ കമ്പനി രൂപവത്കരിച്ച് വിദേശപങ്കാളിത്തം കൊണ്ടുവരുന്നത് പരിഗണനയില്‍. പുതിയ കമ്പനിയുടെ നിയന്ത്രണം നിലനിര്‍ത്തി 49%വരെ ഓഹരി കൈമാറുന്നതാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികളുമായടക്കം ചര്‍ച്ചകള്‍ നടന്നെങ്കിലും നടപടികള്‍ പ്രാരംഭഘട്ടത്തില്‍ തന്നെയാണെന്നാണ് വിവരം.
ഇതോടൊപ്പം യൂറോപ്പിലെ ചില കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈനയിലെ ഗീലി, ചന്‍ഗാന്‍, ചെറി കമ്പനികളുമായി ചര്‍ച്ചനടന്നിരുന്നു. എന്നാല്‍, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ബന്ധം വഷളായതോടെ നടപടികള്‍ അനിശ്ചിതത്വത്തിലായി. ടാറ്റ മോട്ടോഴ്സിന്റെ നിയന്ത്രണത്തിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനയിലെ പങ്കാളികൂടിയാണ് ചെറി ഓട്ടോമോട്ടീവ്.
ഫ്രഞ്ച് കമ്പനിയായ പി.എസ്.എ. ഗ്രൂപ്പുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഫിയറ്റ് ക്രിസ്ലറും പി.എസ്.എ.യും ലയിച്ചതോടെ ഇതും മുന്നോട്ടുപോയിട്ടില്ല. അടുത്തവര്‍ഷം ആദ്യം സൈട്രോണ്‍ ക്രോസോവര്‍ വാഹനവുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനിരിക്കുന്ന കമ്പനിയാണ് പി. എസ്.എ. ഇതിന്റെ ഉത്പാദനം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു.
ടാറ്റ മോട്ടോഴ്സില്‍നിന്ന് യാത്രാ വാഹനവിഭാഗത്തെ വേര്‍പെടുത്തി ഉപകമ്പനിയായ ടി.എം.എല്‍. ബിസിനസ് അനലിറ്റിക്സ് സര്‍വീസസില്‍ ലയിപ്പിക്കുന്നതിന് കമ്പനി ബോര്‍ഡ് അനുമതിനല്‍കിയിട്ടുണ്ട്. 2021 മാര്‍ച്ച് 31-ഓടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എന്നായിരിക്കും പുതിയ കമ്പനിയുടെ പേര്.
Content Highlights: Tata Motors Planning To Associate With Foreign Auto Manufactures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..