സര്‍ക്കാരുമായി ചേര്‍ന്ന് പൊളിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; വാഹന പൊളിക്കൽ കേന്ദ്രത്തിന് കരാര്‍


പ്രതിവര്‍ഷം 35,000 വാഹനങ്ങള്‍ വരെ റീ സൈക്കിള്‍ ചെയ്യാന്‍ ശേഷിയുള്ള സെന്ററായിരിക്കും ടാറ്റ മോട്ടോഴ്‌സ് ഒരുക്കുക

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്കറിയ

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച് പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള കേന്ദ്രം തുറക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാരുമായി കൈകോര്‍ക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ യാത്ര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി (ആര്‍.വി.എസ്.എഫ്) ആരംഭിക്കുന്നതിനായാണ് ടാറ്റ മോട്ടോഴ്‌സ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വ്യവസായം, ഊര്‍ജം. തൊഴില്‍ എന്നീ വകുപ്പുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഡിസംബറില്‍ മുംബൈയില്‍ നടന്ന ഗതാഗതം ലോജിസ്റ്റിക്‌സ് എന്നീ മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയില്‍ ഒപ്പുവെച്ചത്.പ്രതിവര്‍ഷം 35,000 വാഹനങ്ങള്‍ വരെ റീ സൈക്കിള്‍ ചെയ്യാന്‍ ശേഷിയുള്ള സെന്ററായിരിക്കും മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കുന്ന നിയമങ്ങളും മറ്റും മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഊര്‍ജം, തൊഴില്‍ തുടങ്ങിയ വകുപ്പുകളും പിന്തുണയും ഉറപ്പാക്കുന്നുണ്ട്.

വാഹനം പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുമ്പ് ഗുജറാത്ത് സര്‍ക്കാരുമായി ടാറ്റ മോട്ടോഴ്‌സ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദില്‍ സര്‍ക്കാരിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയും പങ്കാളിത്തത്തോടെ രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൊളിക്കല്‍ നയത്തിന് പിന്തുണ നല്‍കുന്നതിനായി കൂടുതല്‍ കമ്പനിയുമായി നിക്ഷേപകരുമായി സര്‍ക്കാര്‍ സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Content Highlights: Tata Motors signs MoU with Maharashtra government for vehicle making Vehicle Scrapping Centres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented