കൊച്ചി: വൈദ്യുത വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ ടാറ്റാ മോട്ടോഴ്സ്. അടുത്ത സാമ്പത്തിക വർഷം (2022-23) 50,000 വൈദ്യുത വാഹനങ്ങൾ (ഇ.വി.) നിർമിച്ച് നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ 15,000 വൈദ്യുത വാഹനങ്ങളുടെ ബുക്കിങ് ഉണ്ട്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം രൂപയിൽ താഴെ വില വരുന്ന മൂന്ന് വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിക്കാനും ടാറ്റാ മോട്ടോഴ്സിന് പദ്ധതിയുണ്ട്. അതുകൊണ്ടുതന്നെ 50,000 യൂണിറ്റ് ഇ.വി. നിർമാണം എന്ന ലക്ഷ്യം സംബന്ധിച്ച് നല്ല ആത്മവിശ്വാസത്തിലാണ് കമ്പനി.
2026 സാമ്പത്തിക വർഷത്തോടെ പത്ത് വൈദ്യുത മോഡലുകൾ വിപണിയിലെത്തിക്കാനാണ് ടാറ്റാ മോട്ടോഴ്സിന്റെ പദ്ധതി.
ടാറ്റ വാഹനങ്ങൾക്ക് വിലകൂടും
മുംബൈ: ബുധനാഴ്ചമുതൽ യാത്രാവാഹനങ്ങൾക്ക് ശരാശരി 0.9 ശതമാനം വരെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഉത്പാദനച്ചെലവ് ഉയർന്ന സാഹചര്യത്തിലാണ് നടപടി. കാർ മോഡലുകൾക്കനുസരിച്ച് വർധനയിൽ വ്യത്യാസമുണ്ടാകും.
അതേസമയം, ചില പ്രത്യേക വേരിയന്റുകൾക്ക് ഉപഭോക്താക്കളിൽനിന്നുള്ള പ്രതികരണമനുസരിച്ച് 10,000 രൂപ കുറച്ചുനൽകാനും കമ്പനി തീരുമാനിച്ചു.
ജനുവരി 18-നോ അതിനുമുമ്പോ ബുക്കുചെയ്ത വാഹനത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് കമ്പനി നേരത്തേ സൂചന നൽകിയിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..