മൂഹ മാധ്യമങ്ങളില്‍ വീണ്ടും കൈയടി നേടി ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോഴ്‌സ്. ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് 25 വിങ്ങര്‍ ആംബുലന്‍സുകൾ കൈമാറിയാണ് ടാറ്റ മോട്ടോഴ്‌സ് വീണ്ടും കൈയടി നേടിയിരിക്കുന്നത്. വിങ്ങര്‍ ആംബുലന്‍സിന്റെ 115 യൂണിറ്റാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 25 എണ്ണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. 

കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് നല്‍കിയിരിക്കുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഈ ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുള്ളത്. ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെ ഉപയോഗത്തിനായാണ് ആദ്യ ഘട്ടമായി എത്തിയ ഈ ആംബുലന്‍സുകള്‍ വിനിയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റപ്ലേസ് മുഖേനയാണ് ടാറ്റ മോട്ടോഴ്‌സിന് ആംബുലന്‍സിനുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നത്. എ.ഐ.എസ് 125 സ്റ്റാന്റേഡ് പ്രകാരമായിരിക്കണം ആംബുലന്‍സുകള്‍ ഡിസൈന്‍ ചെയ്യാനെന്നാണ് ഓര്‍ഡറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കരാര്‍ അനുസരിച്ച് അവശേഷിക്കുന്ന 90 ആംബുലന്‍സുകള്‍ വൈകാതെ തന്നെ ആരോഗ്യ വകുപ്പിന് കൈമാറുമെന്നാണ് സൂചനകള്‍.

ഡ്രൈവര്‍ പാര്‍ട്ടീഷന്‍ സംവിധാനം ഉള്‍പ്പെടെ കോവിഡ് രോഗികളുമായി യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിവലാണ് ഈ ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. മോണോകോക്ക് ഷാസിയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നത് മികച്ച യാത്ര അനുഭവം നല്‍കുമെന്നാണ് കമ്പനിയുടെ വാദം.

Content Highlights; Tata Motors Hand Over 25 Winger Ambulance To Gujarat Health Department