പ്രതീകാത്മക ചിത്രം | Photo: REUTERS|Chaiwat Subprasom
ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിഭാഗത്തെ പ്രത്യേക കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകള്‍ അനുമതി നല്കി. മാര്‍ച്ച് അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 99.409 ശതമാനം ഓഹരിയുടമകളും ഇതിനെ അനുകൂലിച്ചതായി കമ്പനി ഓഹരി വിപണിയെ അറിയിച്ചു. ആകെ 215.41 കോടി വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 215.32 കോടിയും മാറ്റത്തെ അനുകൂലിച്ചു.
ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വ്യവസായത്തിന്റെ മൂല്യം 9417 കോടി രൂപയുടേതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര യാത്രാവാഹന വിഭാഗത്തെ പ്രത്യേകമാക്കുന്ന നടപടി മേയ്-ജൂണ്‍ മാസങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യാത്രാവാഹന വിഭാഗത്തിന് പുതിയ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതായി അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല.
ഇന്ത്യന്‍ യാത്രാവാഹന വിപണിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ കൂടി ലക്ഷ്യമിട്ടാണ് യാത്രാവാഹന വിഭാഗത്തെ പ്രത്യേക കമ്പനിയാക്കുന്നത്. പങ്കാളിത്തം സംബന്ധിച്ച് വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നു വരുന്നതായും ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെന്നും കമ്പനിയുടെ മേധാവി അറിയിച്ചിരുന്നു.
ടാറ്റയുടെ യാത്രാവാഹന വിഭാഗത്തെ പ്രത്യേക കമ്പനിയാക്കുന്നത് സംബന്ധിച്ച് മുമ്പ് നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മറ്റു കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് അനിവാര്യത അല്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുഗമമായി മുന്നോട്ടു പോകുന്നതിനാണ് ഇതേക്കുറിച്ച് ആലോചിക്കുന്നതെന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlights: Tata Motors Gets Approval To Make New Company For Passenger Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..