ടുത്തകാലത്ത് ടാറ്റ പുറത്തിറക്കിയ കാറുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ന്യൂജെന്‍ കാറുകളിലെ സുരക്ഷാ സൗകര്യങ്ങള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട് ടാറ്റ. ക്രാഷ് ടെസ്റ്റില്‍ രാജ്യത്തെ ആദ്യ 5 സ്റ്റാര്‍ സുരക്ഷയുള്ള കാറായി നെക്‌സോണ്‍ മാറിയതും ഇതിന്റെ ഭാഗമാണ്. പന്ത്രണ്ടാം ഐപിഎല്‍ സീസണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും വാഹനപ്രേമികള്‍ ആഘോഷമാക്കിയത് ടാറ്റ ഹാരിയര്‍ എസ്.യു.വിയുടെ സ്ട്രാങ് ബോഡിയാണ്. 

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക​ - https://www.iplt20.com/video/165445

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയാണ് ഈ രസകരമായ സംഭവം. മത്സരത്തിനിടയില്‍ ക്രിസ് ലിന്‍ പറത്തിയ കൂറ്റന്‍ സിക്‌സര്‍ നേരെ വന്ന് പതിച്ചത് ബൗണ്ടറി ലൈനിന് തൊട്ടുപുറത്ത് പരസ്യത്തിനായി പ്രദര്‍ശിപ്പിച്ച ടാറ്റ ഹാരിയര്‍ എസ്.യു.വിയുടെ വിന്‍ഡ് ഷീല്‍ഡില്‍. ബോള്‍ നേരെവന്ന് പതിച്ചതിനാല്‍ ഗ്ലാസ് പൊട്ടിയിട്ടുണ്ടാകുമെന്ന് ഈ രംഗം കണ്ടുനിന്നവര്‍ ധരിച്ചെങ്കിലും ഹാരിയര്‍ ഗ്ലാസിന് ഒരുപോറല്‍പോലും ഏറ്റില്ല. ലിന്നിന്റെ സിക്‌സര്‍ പ്രതിരോധിക്കാന്‍ മാത്രം ഉറപ്പുള്ളതാണ് ടാറ്റ ഹാരിയര്‍ എന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോയും ഐപിഎല്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 

ടാറ്റയും ജാഗ്വര്‍ ലാന്‍ഡ് റോവറും സംയുക്തമായി നിര്‍മിച്ച പുതിയ ഒമേഗ (ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. ലാന്‍ഡ് റോവറിന്റെ D8 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഇത്. സ്‌ട്രോങ് ബോഡിക്ക് പുറമേ ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്/ഡീസെന്റ് അസിസ്റ്റ്, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോ ഡോര്‍ ലോക്ക്  തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ ഹാരിയറിലുണ്ട്. 

Content Highlights;Tata Harrier windshield hit by ball during IPL: Windshield survives the hit