കെ.എസ്.ആര്‍.ടി.സി.ക്ക് ടാറ്റയുടെ വക പുത്തന്‍ ബസ് ഷാസി സമ്മാനം. ടാറ്റ സൗജന്യമായി നല്‍കിയ ബി.എസ്. 6 ബസ് ഷാസി മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.

കെ.എസ്.ആര്‍.ടി.സി. മേധാവി ബിജു പ്രഭാകര്‍ അധ്യക്ഷനായ ചടങ്ങില്‍ ടാറ്റാ മോട്ടോഴ്സ് റീജണല്‍ മാനേജര്‍ അജയ് ഗുപ്തയാണ് ഷാസി കൈമാറിയത്. കെ.എസ്.ആര്‍.ടി.സി.യുടെ ആദ്യ ബി.എസ്. 6 ഷാസിയാണിത്. ഇതില്‍ ബോഡി നിര്‍മിക്കേണ്ടതുണ്ട്.

നിലവില്‍ കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്ന ബസുകളേക്കാള്‍ ഇന്ധനക്ഷമതയുണ്ട്. ലിറ്ററിന് അഞ്ചു കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Content Highlights: Tata Gifted Tata BS6 Bus Chassis To KSRTC