ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യവാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ കുഞ്ഞന്‍ വാണിജ്യ വാഹനമായ ടാറ്റ എയ്സ് ഗോള്‍ഡിന്റെ കുതിപ്പ് ഒരു വര്‍ഷം പിന്നിടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം വാഹനം നിരത്തിലെത്തിക്കാന്‍ സാധിച്ചെന്നാണ് അവകാശപ്പെടുന്നത്.
ഒരു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി എയ്സ് നിരയിലെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും വലിയ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോഴ്സ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 31 വരെയാണ് ചെറു വാണിജ്യ വാഹനങ്ങള്‍ക്കുള്ള ഓഫറുകള്‍ നല്‍കുന്നത്.
എയ്സിന്റെ വില്‍പ്പനയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയിലെ മിനി ട്രക്ക് വിപണിയില്‍ മുന്‍ നിരയിലെത്താന്‍ ടാറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറുവാണിജ്യ വാഹന വിപണിയുടെ 66 ശതമാനം കൈയാളുന്നതും ടാറ്റയാണ്.
ടാറ്റ ഇപ്പോള്‍ ഒരുക്കിയിട്ടുള്ള ഓഫറിന്റെ അടിസ്ഥാനത്തില്‍ ചെറുവാണിജ്യ വാഹന മോഡലുകള്‍ വാങ്ങുന്നതിന് കുറഞ്ഞ പലിശയിലുള്ള വായ്പയും വ്യക്തിഗത ഇന്‍ഷുറന്‍സ് കവറേജുമാണ് നല്‍കുന്നത്.
കുറഞ്ഞ പലിശ നിരക്കിലുള്ള പദ്ധതി പ്രകാരം മൂന്ന് വര്‍ഷത്തേക്ക് 1.99 ശതമാനവും, നാല് വര്‍ഷത്തേക്ക് 2.99 ശതമാനവുമായിരിക്കും പലിശ നിരക്ക്. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ലാഭം ലഭിക്കുമെന്നാണ് ടാറ്റ അഭിപ്രായപ്പെടുന്നത്.
എയ്സ് എച്ച്ടി, എയ്സ് ഗോള്‍ഡ്, എയ്സ് എക്സ്എല്‍, എയ്സ് ഇഎക്സ്, എയ്സ് ഹൈഡെക്ക്, മെഗാ കാബ് ചേസിസ്, മെഗാ എക്സ്എല്‍, സിപ് ഗോള്‍ഡ്, സിഎപ് എക്സ്എല്‍ എന്നീ മോഡലുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
Content Highlights: Tata Announce Big Offer Due To Ace Gold First Anniversary