വര: വിജേഷ് വിശ്വം
പുത്തന്‍ ഇരുചക്രവാഹനങ്ങളുടെ ഓഡോ മീറ്ററില്‍ കൃത്രിമംകാണിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച ഡീലര്‍ക്ക് രണ്ടുലക്ഷം രൂപ പിഴചുമത്തി. പെരിന്തല്‍മണ്ണയിലെ ഡീലര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരാണ് നടപടിയെടുത്തത്. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഓഡോ മീറ്ററില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.
വാഹനം വില്ക്കുന്നതിനു മുമ്പുള്ള ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, ഒരു ഷോറൂമില്‍ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകല്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം പുതിയ വാഹനങ്ങള്‍ ഓടിച്ചുതന്നെ കൊണ്ടുപോകും. അതിന് മുമ്പ് ഓഡോ മീറ്റര്‍ അഴിച്ചുമാറ്റും. പിന്നീട് ഘടിപ്പിക്കുകയും വാഹനം വൃത്തിയാക്കുകയുംചെയ്യും. ഇതറിയാന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുകയും ചെയ്യും. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായതിനാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്.
കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയില്‍ പൊതുസ്ഥലത്ത് പ്രദര്‍ശനത്തിനു വെച്ച രണ്ട് മോട്ടോര്‍സൈക്കിള്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോള്‍ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റര്‍ കണക്ഷന് വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഒരു ഡീലറുടെ കൈവശത്തിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടിനും 10,3000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐ.മാരായ കെ.ആര്. ഹരിലാല്‍, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസം മുമ്പ് ഒരു കാര്‍ ഇതുപോലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
Content Highlights: tampered the odometer for his personal use, MVD Kerala fined two wheeler dealer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..