സമ്മാനമായി നൽകിയ വാച്ച് ബസ് ഡ്രൈവറുടെ കൈയിൽ കെട്ടിക്കൊടുക്കുന്ന മന്ത്രി എസ്.എം. നാസർ
ചെന്നൈ: സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസ് സമയക്രമംപാലിച്ച് നടത്തുന്നതിന് ബസ് ജീവനക്കാര്‍ക്ക് പ്രതീകാത്മകസമ്മാനം നല്കി മന്ത്രി. ക്ഷീരവികസനവകുപ്പ് മന്ത്രി എസ്.എം. നാസറാണ് പുതിയ ബസ് സര്‍വീസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാച്ച് സമ്മാനമായി നല്‍കിയത്.
സ്വന്തം മണ്ഡലമായ ആവഡിയില്നിന്ന് ആന്ധ്രയിലെ നെല്ലൂരിലേക്കുള്ള ആദ്യ സര്‍വീസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിലാണ് മന്ത്രി സമ്മാനം നല്‍കിയത്. വാച്ച് ഇരുവരുടെയും കൈയില്‍ക്കെട്ടി നല്‍കിയതിന് ശേഷം സമയത്തിന്റെകാര്യത്തില്‍ ഉപദേശം നല്‍കുകയായിരുന്നു.
ബസില്‍ കുറച്ചുദൂരം യാത്രചെയ്ത മന്ത്രി ബസ് ടിക്കറ്റെടുക്കുകയും ചെയ്തു. തനിക്ക് ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തര്‍ക്കും ടിക്കറ്റെടുക്കാന്‍ മന്ത്രി മറന്നില്ല.
Content Highlights: Tamilnadu minister gifts watches to transport bus driver and conductor to keep timing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..