ക്‌സിജന്‍ അത്യാവശ്യമായി വരുന്ന രോഗികള്‍ക്ക് എത്തിക്കാന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വാന്‍ ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ വാനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫോണില്‍ വിവരമറിയുന്നമുറയ്ക്ക് ഓക്‌സിജന്‍ സിലിന്‍ഡര്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തിക്കും. 

ഓക്‌സിജന്‍ ആവശ്യവുമായി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് പ്രത്യേക കിടക്കകളുമേര്‍പ്പെടുത്തി. രോഗികള്‍ ആംബുലന്‍സില്‍ ഓക്‌സിജന്‍ കാത്തുകഴിയുന്ന സ്ഥിതി ഒഴിവാക്കാനാണ് പുതിയ സംവിധാനം. 

ആശുപത്രിയില്‍ ആംബുലന്‍സില്‍ കാത്തിരിക്കുന്ന രോഗികളെ ഓക്‌സിജന്‍ നല്‍കി ആരോഗ്യനില വിണ്ടെടുത്തശേഷം കോവിഡ് വാര്‍ഡിലേക്ക് മാറ്റും. സ്വകാര്യ കോളേജില്‍നിന്ന് ലഭ്യമാക്കിയ വാനാണ് ഓക്‌സിജന്‍ സപ്ലൈ വാനാക്കി മാറ്റിയത്.

Content Highlights: Tamilnadu Impliment Oxygen Van For Covid Patients