50,000 കോടിയുടെ നിക്ഷേപം, 1.5 ലക്ഷം തൊഴില്‍; വൈദ്യുതവാഹനനയം പ്രഖ്യാപിച്ച് തമിഴ്നാട് 


1 min read
Read later
Print
Share

വൈദ്യുതവാഹന നിര്‍മാതാക്കളുടെ ദക്ഷിണേഷ്യയിലെ പ്രിയകേന്ദ്രമായി തമിഴ്നാടിനെ മാറ്റാന്‍ ഉദ്ദേശിച്ചുള്ള നയരേഖ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ചൊവ്വാഴ്ച പ്രകാശനം ചെയ്തത്.

പ്രതീകാത്മക ചിത്രം | Photo: Twitter

വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതിനുമുള്ള നയപരിപാടികള്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുവഴി 50,000 കോടി രൂപയുടെ നിക്ഷേപവും ഒന്നരലക്ഷം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.

വൈദ്യുതവാഹന നിര്‍മാതാക്കളുടെ ദക്ഷിണേഷ്യയിലെ പ്രിയകേന്ദ്രമായി തമിഴ്നാടിനെ മാറ്റാന്‍ ഉദ്ദേശിച്ചുള്ള നയരേഖ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ചൊവ്വാഴ്ച പ്രകാശനം ചെയ്തത്. അഞ്ചുവര്‍ഷം പ്രാബല്യമുള്ള നയരേഖയനുസരിച്ച് വൈദ്യുത വാഹനനിര്‍മാണശാല തുടങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

വൈദ്യുത വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് 2025 ഡിസംബര്‍ 31 വരെ തുടരും. ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നവര്‍ക്ക് സഹായധനവും സബ്സിഡിയും ലഭ്യമാക്കും. മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും.

വൈദ്യുത വാണിജ്യവാഹനങ്ങള്‍ക്ക് പ്രോത്സാഹനംനല്‍കി ചെന്നൈ, കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി, സേലം, തിരുനെല്‍വേലി നഗരങ്ങളെ ഇ.വി. സിറ്റികളാക്കാന്‍ നയരേഖ ലക്ഷ്യമിടുന്നു. വൈദ്യുതവാഹന സാങ്കേതികവിദ്യയുടെ വികസനത്തിനുള്ള ഗവേഷണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ഗവേഷണങ്ങളെ വ്യവസായവുമായി ഇണക്കുകയുംചെയ്യും.

Content Highlights: Tamilnadu government announce electric vehicle policy, expect 50,000 crore rupees investment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
driving license

2 min

200 രൂപയും തപാല്‍ ഫീസും; ആര്‍.സി. ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ സ്മാര്‍ട്ട് കാര്‍ഡാകും

Oct 1, 2023


National Highway 66

1 min

റോഡിന് ചെലവായ തുക കിട്ടിയാല്‍ ടോള്‍ 40% കുറയ്ക്കണം, ചട്ടമുണ്ട്, പക്ഷേ നടപ്പില്ല, കാരണം ഇതാണ്‌..

Aug 20, 2023


toll booth

1 min

എന്‍.എച്ച് 66-ല്‍ വരുന്നത് 11 ടോള്‍ബൂത്ത്,മേല്‍പ്പാലം കൂടുമ്പോള്‍ ടോള്‍ ഉയരും; വരുന്നത് വമ്പന്‍ടോള്‍

Aug 19, 2023

Most Commented