തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൽ ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ | Photo: Twitter
വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര നടത്തി. ഞായറാഴ്ചയാണ് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോവിലേക്ക് 500 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ യാത്ര നടത്തിയത്. ഇതിനു പിന്നാലെ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനിന്റെ ആവശ്യകതയുണ്ടെന്നു സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
'ഒസാക്കയില്‍ നിന്ന് ടോക്കിയോവിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നു. രണ്ടര മണിക്കൂറിനുള്ളില്‍ ഏകദേശം 500 കിലോമീറ്റര്‍ ദൂരം പിന്നിടാനാവും'. - യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. 'രൂപകല്പനയില്‍ മാത്രമല്ല, വേഗതയിലും ഗുണമേന്മയിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ റെയില്‍വേ സേവനം ഇന്ത്യയിലും വരണം. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അവരുടെ യാത്ര എളുപ്പമാവണം- സ്റ്റാലിന്‍ കുറിച്ചു.
ഇന്ത്യയിലെ ട്രെയിന്‍ സര്‍വീസില്‍ ഹൈസ്പീഡ് വിഭാഗത്തില്‍പെടുത്താന്‍ കഴിയുന്നത് അടുത്തിടെ എത്തിയ വന്ദേഭാരത് ട്രെയിനുകളാണ്. നിലവില്‍ മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ട്രെയിനിന് സഞ്ചരിക്കാന്‍ സാധിക്കുക. എന്നാല്‍, ഇത് 200 കിലോമീറ്ററായി ഉയര്‍ത്താനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് അടുത്തിടെ അധികൃതര്‍ അറിയിച്ചത്.
ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകളടങ്ങിയ ട്രെയിനും മെട്രോയും നിര്‍മിക്കുമെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ 200 സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 80 എണ്ണം ഐ.സി.എഫിലും 120 എണ്ണം ലാത്തൂര്‍ കോച്ച് ഫാക്ടറിയിലുമാണ് നിര്‍മിക്കുക. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) ആയിരിക്കും ഇവ നിര്‍മിക്കുക.
സ്ലീപ്പര്‍ വണ്ടിയില്‍ ഒരു ഫസ്റ്റ് ക്ലാസ് കോച്ചും നാല് സെക്കന്‍ഡ് എ.സി. കോച്ചുകളും 11 തേഡ് എ.സി. കോച്ചുകളും പാന്‍ട്രി കാറും ഉണ്ടാകും. രാജധാനി വണ്ടിയിലുള്ള എല്ലാ സംവിധാനവും ഇതിലുമുണ്ടാകും. തുടക്കത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വണ്ടികളായിരിക്കും നിര്‍മിക്കുക. പിന്നീട് ഘട്ടംഘട്ടമായി വേഗം വര്‍ധിപ്പിക്കും. വന്ദേഭാരത് മെട്രോ ഹ്രസ്വദൂരത്തേക്കോടുന്ന വണ്ടികളായിരിക്കും. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മെമു കോച്ചുകള്‍ക്ക് പകരമായിട്ടായിക്കും ഇവ സര്‍വീസ് നടത്തുക.
Content Highlights: Tamilnadu CM MK Stalin share his experience in travelling Bullet train at Japan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..