ചെലവ് ചുരുക്കി, ലാഭത്തിലോടി സ്വിഫ്റ്റ്; പ്രവര്‍ത്തനം പഠിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ കേരളത്തിലേക്ക്


അനില്‍ മുകുന്നേരി

600 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍കൂടി സ്വിഫ്റ്റിനു കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്|ഫോട്ടോ:മാതൃഭൂമി

ദീര്‍ഘദൂര സര്‍വീസിനായി രൂപവത്കരിച്ച കെ-സ്വിഫ്റ്റിനെപ്പറ്റി പഠിക്കാന്‍ തമിഴ്നാടും കര്‍ണാടകവും. ചെലവു ചുരുക്കി, ലാഭകരമായി സര്‍വീസ് നടത്തുന്നതെങ്ങനെയെന്നു പഠിക്കാനാണ് ഇരു സംസ്ഥാനങ്ങളും താത്പര്യമറിയിച്ചിട്ടുള്ളത്. കൂടുതല്‍ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനാണ് സ്വിഫ്റ്റിലൂടെ കെ.എസ്.ആര്‍.ടി.സി. ഉദ്ദേശിച്ചത്. 141 ബസ്സുകളാണ് സ്വിഫ്റ്റിന്റേതായി ഇപ്പോള്‍ ഓടുന്നത്. ഇതില്‍ 25 എണ്ണം ഇലക്ട്രിക് ബസ്സുകളാണ്.

ഒക്ടോബറില്‍ 25 ഇലക്ട്രിക് ബസ്സുകള്‍കൂടി സ്വിഫ്റ്റിന്റേതാകും. നിലവില്‍ അഞ്ഞൂറോളംപേരാണ് സ്വിഫ്റ്റില്‍ ജോലി ചെയ്യുന്നത്. 600 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍കൂടി സ്വിഫ്റ്റിനു കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ തേടിയിട്ടുണ്ട്. വിവിധ തലങ്ങളില്‍ പരിശീലനം നല്‍കിയാണ് സ്വിഫ്റ്റിലേക്ക് ജീവനക്കാരെ നിേയാഗിക്കുന്നത്.

ചെലവു ചുരുക്കുന്നതിനായി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ജോലിചെയ്യാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ സ്റ്റാഫ് ട്രെയിനിങ് സെന്ററില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി യോഗ്യരായവരെയാണ് സ്വിഫ്റ്റില്‍ നിയമിക്കുന്നത്. യോഗ്യതയില്ലാത്തവരെയും യാത്രക്കാരോട് മോശമായി പെരുമാറുന്നവരെയും ഒഴിവാക്കും. യാത്രക്കാരില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച്, പരാതികളുണ്ടെങ്കില്‍ അധികൃതര്‍ ഉടനടി പരിഹാരം കാണുന്നുമുണ്ട്.

ശമ്പള, പെന്‍ഷന്‍ ഇനങ്ങളിലുള്ള ബാധ്യത കുറച്ച്, കോര്‍പ്പറേഷനെ ലാഭത്തിലാക്കാന്‍ കൂടുതല്‍ ബസ്സുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റും. ആയിരത്തോളംപേര്‍ പ്രതിവര്‍ഷം കോര്‍പ്പറേഷനില്‍നിന്ന് വിരമിക്കുന്നുണ്ട്. ഇതോടെ ഇപ്പോഴുള്ള ബസ്സുകള്‍ ഓടിക്കാന്‍ കഴിയാതെയാകും. ബസ്സുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ശമ്പളയിനത്തില്‍ നല്‍കേണ്ട തുകയില്‍ കുറവു വരും.

സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടാത്തതിനാല്‍ അത്തരം ചെലവുകളും കുറയ്ക്കാനാകും. ഈ മാതൃക ഡല്‍ഹി, ലഖ്നൗ എന്നിവിടങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ പഠനവിധേയമാക്കുന്നുണ്ട്. സ്വകാര്യ ബസ്സുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന കാര്യവും കെ.എസ്.ആര്‍.ടി.സി. ആലോചിക്കുന്നുണ്ട്. സ്വിഫ്റ്റിലേക്ക് ബസ്സുകള്‍ മാറുന്നതോടെ അധികം വരുന്ന ജീവനക്കാരെ ഉപയോഗിച്ച് ഈ ബസ്സുകള്‍ ഓടിക്കാനാണ് ആലോചന.

Content Highlights: Tamil Nadu and Karnataka to learn about KSRTC long riute service SWIFT, KSRTC Swift


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented