ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായി; ഡബ്ബിള്‍ ഡെക്കര്‍ ഇ-ബസ് ഇറക്കി ഗഡ്കരി


ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഡബ്ബിള്‍ ഡെക്കര്‍ ബസായാണ് സ്വിച്ച് മൊബിലിറ്റിയുടെ EiV22 എത്തിയിട്ടുള്ളത്.

ആദ്യ ഇലക്ട്രിക് ഡബ്ബിൾ ഡെക്കർ ബസ് പുറത്തിറക്കിയപ്പോൾ | Photo: Switch Mobility

രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പരിസ്ഥിതിയും സമ്പദ്​വ്യവസ്ഥയും പരിഗണിക്കുമ്പോള്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമായി മാറുക. രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉത്പന്നങ്ങളും വാതകവുമാണ് ഒരുവര്‍ഷം ഇറക്കുമതിചെയ്യുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, പരിസ്ഥിതിക്കുകൂടിയാണ് വെല്ലുവിളിയാകുന്നത്.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗമാണ് 35 ശതമാനം മലിനീകരണത്തിനും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ രാജ്യത്തെ ആദ്യ ഇരുനില വൈദ്യുതബസ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.ഡീസലിനെ അപേക്ഷിച്ച് വൈദ്യുതവാഹനങ്ങള്‍ക്ക് ചെലവുകുറവാണ്. വൈദ്യുതി, എഥനോള്‍, മെഥനോള്‍, ബയോഡീസല്‍, ബയോ എല്‍.എന്‍.ജി, ബയോ സി.എന്‍.ജി., ഹൈഡ്രജന്‍ എന്നിങ്ങനെ ഊര്‍ജരംഗത്ത് വൈവിധ്യവത്കരണം നടപ്പാക്കിവരുന്നു. ഇതില്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഡബ്ബിള്‍ ഡെക്കര്‍ ബസായാണ് സ്വിച്ച് മൊബിലിറ്റിയുടെ EiV22 എത്തിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും നവീനമായ സാങ്കേതികവിദ്യയിലും ഉയര്‍ന്ന സുരക്ഷ സംവിധാനവും മികച്ച യാത്ര സൗകര്യവും ഉറപ്പാക്കിയാണ് സ്വിച്ച് EiV22 എത്തിയിട്ടുള്ളത്. മുന്നിലും പിന്നിലും ഡോറുകളും സ്‌റ്റെയര്‍കേസുകളും നല്‍കിയിട്ടുണ്ട്. ഭാരം കുറഞ്ഞ അലുമിനിയം ബോഡിയിലാണ് ഈ ബസ് തീര്‍ത്തിയിരിക്കുന്നത്.

സ്വിച്ച് മുമ്പ് വിപണിയില്‍ എത്തിച്ചിട്ടുള്ള സിംഗിള്‍ ഡെക്കര്‍ EiV12 ബസിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് ഡബ്ബിള്‍ ഡെക്കര്‍ മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. അതേസമയം, സിംഗിള്‍ ഡെക്കര്‍ ബസിനെ അപേക്ഷിച്ച് ഇരട്ടി യാത്രക്കാരെ വഹിക്കാന്‍ സാധിക്കുമെന്നതാണ് ഈ ബസിന്റെ മേന്മയായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 650 വി ആര്‍ക്കിടെക്ചറിലാണ് ഡബ്ബിള്‍ ഡക്കര്‍ ബസ് ഒരുക്കിയിരിക്കുന്നത്.

65 സീറ്റുകളാണ് ഈ ബസിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. വളരെ കനം കുറഞ്ഞ കുഷ്യനിലാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. കാറില്‍ യാത്ര ചെയ്യുന്നതിന് സമാനമായ യാത്ര അനുഭവമാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 231 kWh കപ്പാസിറ്റിയുള്ള ടൂ സ്ട്രിങ്ങ് ലിക്വിഡ് കൂള്‍ഡ് ഹയര്‍ ഡെന്‍സിറ്റി എന്‍.എം.സി. ബാറ്ററി പാക്കും ഡ്യുവല്‍ ഗണ്‍ ചാര്‍ജിങ്ങ് സംവിധാനവുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനുമാകും.

Content Highlights: Switch Mobility Ltd. unveils India’s first and unique electric double-decker bus - Switch EiV 22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented