സ്വിഫ്റ്റ് ബസിന് 110 കിലോമീറ്റര്‍ സ്പീഡില്‍ പറക്കാം; വേഗത്തിന് ഒത്താശ ചെയ്ത് കെ.എസ്.ആര്‍.ടി.സി.


ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ ഇത്രയും സ്പീഡില്‍ യാത്ര ചെയ്യേണ്ടിവന്നേക്കും.

KSRTC SWIFT bus Photo: Mathrubhumi

കേരളത്തിലെ സംസ്ഥാന പാതകളിലും ദേശിയ പാതകളിലും ഹെവി പാസഞ്ചര്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 65 കിലോമീറ്ററും നാലുവരി പാതകളില്‍ മണിക്കൂറില്‍ പരമാവധി 70 കിലോമീറ്ററുമായി നിജപ്പെടുത്തുന്ന മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ ഉള്ളപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനുള്ള ഒത്താശ ചെയ്ത് നല്‍കി കെ.എസ്.ആര്‍.ടി. സ്വിഫ്റ്റ് സപെഷ്യല്‍ ഓഫീസറാണ് നിര്‍ദേശം ഇറക്കിയിരിക്കുന്നത്.

സ്വിഫ്റ്റ് ബസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജൂലായി മാസത്തില്‍ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം പരാമാര്‍ശിച്ചിരിക്കുന്നത്. സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം സ്റ്റേഷനിലും ബസുകളിലും പ്രദര്‍ശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള ടെര്‍മിനല്‍ ഗ്യാപ്പ് വര്‍ധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ എല്ലാ യൂണിറ്റിലും ലഭ്യമാക്കി കുറ്റമറ്റ ഓപ്പറേഷന്‍ നടത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.



ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കെ.എസ്.ആര്‍.ടി.സിയാണ് നിര്‍ദേശം ഇറക്കിയിരിക്കുന്നത്. ദീര്‍ഘദൂര-അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തണമെങ്കില്‍ ഇത്രയും ഉയര്‍ന്ന സ്പീഡില്‍ യാത്ര ചെയ്യണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സ്പീഡ് ലിമിറ്റ് ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.

കെ.എസ്.ആര്‍.ടി.സിയുടെ അതിവേഗ സര്‍വീസുകളായി വിലയിരുത്തപ്പെടുന്നത് മിന്നല്‍, സ്വിഫ്റ്റ് സര്‍വീസുകളാണ്. ഈ ബസുകള്‍ക്ക് ഏറ്റവും നല്ലതെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന നാലുവരി പാതകളില്‍ പോലും അനുവദിച്ചിട്ടുള്ള വേഗതയുടെ പകുതിയില്‍ അധികം വേഗത എടുക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവാണ് കെ.എസ്.ആര്‍.ടി.സി. ഇറക്കിയിരിക്കുന്നത്. അതേസമയം, ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവര്‍ണറില്‍ മണിക്കൂറില്‍ 80 കിലോമീറ്ററായി വേഗത നിയന്ത്രിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് എതാനും മാസങ്ങള്‍ മുമ്പ് എടുത്ത തീരുമാനവും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിന്റെ പകര്‍പ്പും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, മോട്ടോര്‍ വാഹന നിയമങ്ങള്‍ സംബന്ധിച്ച് ഈ നിര്‍ദേശം തെറ്റാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ഇതുവരെ ഈ നിര്‍ദേശം പിന്‍വലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് തിരുത്തിയേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Swift Bus can run at a speed of 110 kmph; KSRTC agreed to the speed.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented