നിയമംലംഘിച്ച് ഒരു വാഹനവും നിരത്തിലോടരുതെന്ന് കോടതി; സര്‍ക്കാര്‍ വാഹനം ഓടുന്നത് ഫിറ്റ്‌നസില്ലാതെ


കെ.രാജേഷ്‌കുമാര്‍

2002 ഓഗസ്റ്റ് 12-ന് റോഡിലിറക്കിയ വാഹനത്തിന് നിലവില്‍ ഫിറ്റ്നസും പുകസര്‍ട്ടിഫിക്കറ്റും ഇല്ല. നികുതിയിളവിനുള്ള ആര്‍.ടി.ഒ. ഓഫീസില്‍നിന്നുള്ള രേഖ 2020-നുശേഷം വാങ്ങിയിട്ടില്ല.

സർവേ-ഭൂരേഖ വകുപ്പിന്റെ കെ.എൽ. 01 വൈ 7879 ജീപ്പ് ശനിയാഴ്ച ഓട്ടത്തിനുശേഷം കളക്ടറേറ്റിന് സമീപം നിർത്തിയിട്ടപ്പോൾ | ഫോട്ടോ: മാതൃഭൂമി

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പൊതുനിരത്തില്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ മഷി മായുംമുന്‍പേ ഇതാ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഒരു സര്‍ക്കാര്‍ വാഹനം. കാസര്‍കോട് ജില്ലയിലെ സര്‍വേ-ഭൂരേഖ വകുപ്പിന്റെ കെ.എല്‍. 01 വൈ 7879 ജീപ്പാണ് മോട്ടോര്‍വാഹന വകുപ്പ് അനുശാസിക്കുന്ന നിയമങ്ങളെല്ലാം തെറ്റിച്ച് തലങ്ങും വിലങ്ങും ഓടുന്നത്.

2002 ഓഗസ്റ്റ് 12-ന് റോഡിലിറക്കിയ വാഹനത്തിന് നിലവില്‍ ഫിറ്റ്നസും പുകസര്‍ട്ടിഫിക്കറ്റും ഇല്ല. നികുതിയിളവിനുള്ള ആര്‍.ടി.ഒ. ഓഫീസില്‍നിന്നുള്ള രേഖ 2020-നുശേഷം വാങ്ങിയിട്ടില്ല. 2022 ഒക്ടോബര്‍ 19-ന് ഫിറ്റ്നസ് കാലാവധി തീര്‍ന്ന ജീപ്പ് ശനിയാഴ്ച മാത്രം 30 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. 2,47,016 കിലോമീറ്ററാണ് ജീപ്പ് ആകെ ഓടിയതെന്ന് ലോഗ് ബുക്ക് വ്യക്തമാക്കുന്നു.ഇന്‍ഷുറന്‍സ് കാലാവധി 2022 ഒക്ടോബര്‍ 20-ന് തീര്‍ന്നു. അതിനാല്‍ ജീപ്പിടിച്ച് പരിക്കേറ്റാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. അതുപോലെ വാഹനം അപകടത്തില്‍പ്പെട്ടാല്‍ അതില്‍ സഞ്ചരിച്ചവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല. സാധാരണക്കാരന്റെ വാഹനം നിരത്തിലിറക്കണമെങ്കില്‍ നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലൂടെയാണ് നിയമങ്ങള്‍ ലംഘിച്ച് ഈ സര്‍ക്കാര്‍ വാഹനം ഓടുന്നത്.

നിയന്ത്രണാധികാരിയുടെ ഉത്തരവാദിത്വം

തങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനത്തിന്റെ ഉപയോഗം അതിന്റെ നിയന്ത്രണാധികാരിയുടെ ഉത്തരവാദിത്വമായിരിക്കുമെന്നാണ് ചട്ടം. പരിശോധനയില്‍ നിര്‍ദേശങ്ങളോ ചട്ടങ്ങളോ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ വാഹനത്തിന്റെ നിയന്ത്രണാധികാരിയില്‍നിന്ന് ആ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ധന ഉപഭോഗം നടന്ന മാസത്തിലെ ഇന്ധനവിലയുടെ 50 ശതമാനം പിഴയായി ഈടാക്കാം. അതിനൊപ്പം അച്ചടക്ക നടപടിയും സ്വീകരിക്കാം -സര്‍ക്കാര്‍ വാഹന ഉപയോഗ ചട്ടം അനുശാസിക്കുന്നു.

എല്ലാം കൃത്യം; തടസ്സമൊന്നുമില്ല

മെക്കാനിക്കല്‍ അസി. എന്‍ജിനിയര്‍ (എ.ഇ.) ഇന്ധനക്ഷമതാ പരിശോധന കൃത്യമായി നടത്തിയിരുന്നു. വാഹനം ഉപയോഗിക്കുന്നതില്‍ തടസ്സമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രേഖകളുടെ കാലാവധി തീരുന്നത് സംബന്ധിച്ച് എ.ഇ. ഒന്നും പറഞ്ഞില്ല'.

(സര്‍വേ-ഭൂരേഖ വകുപ്പ് അസി. ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് പറഞ്ഞത് )

എല്ലാം ശരിയാക്കാം, കുഴപ്പമാക്കരുത്

രേഖകളുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്. അത് ശരിയാക്കാതെ ഇനി ജീപ്പ് പുറത്തിറക്കില്ല. നേരത്തേയുണ്ടായിരുന്ന ഡ്രൈവര്‍ സസ്‌പെന്‍ഷനിലാണ്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴിയെത്തിയ ആളാണ് കാര്‍ ഓടിക്കുന്നത്. രേഖകളെല്ലാം ഉടന്‍ ശരിയാക്കാം. കുഴപ്പമുണ്ടാക്കരുത്.

(അരമണിക്കൂറിനുശേഷം അസി. ഡയറക്ടര്‍ തിരിച്ചുവിളിച്ച് പറഞ്ഞത്)

Content Highlights: survey and land records department use the vehicle without fitness, Old Vehicle Without Documents


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented