ഹെൽമെറ്റ്-സീറ്റ് ബെൽറ്റ് പിഴ കുറച്ചത് നിയമലംഘനം പ്രോത്സാഹിപ്പിക്കാനോ? പരിശോധന ബാറിനു മുന്നിലും വേണം


ബി.അജിത്‌രാജ്‌

മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കാന്‍ ബാറുകള്‍ക്കുമുന്നില്‍ പോലീസ് പരിശോധന നടത്താനും നിര്‍ദേശം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

താഗത നിയമലംഘനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പിഴ വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി സമിതിയുടെ രൂക്ഷവിമര്‍ശനം. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് നേതൃത്വം നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാസമിതി ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ അഭയ് മനോഹര്‍ സപ്രെയാണ് അവലോകന യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ തിരിഞ്ഞത്.

സംസ്ഥാനത്തെ റോഡ് സുരക്ഷാപദ്ധതികള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പിഴ കുറച്ചത് നിയമലംഘകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണോയെന്ന് സപ്രെ ചോദിച്ചു. വാഹനാപകടങ്ങളും മരണനിരക്കും കൂടിയ സംസ്ഥാനത്ത് ഇത്തരം നടപടികള്‍ ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ എന്നിവരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നിലാണ് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ സപ്രെ ചൂണ്ടിക്കാണിച്ചത്.

വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതൊഴികെയുള്ള പിഴനിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. കുറഞ്ഞ പിഴ 1000 രൂപയായി നിശ്ചയിച്ചത് സംസ്ഥാനം 500 രൂപയാക്കിയിരുന്നു. പിഴ ഈടാക്കി കുറ്റം തീര്‍പ്പാക്കാനുള്ള (കോമ്പൗണ്ടിങ്) അധികാരമാണ് സംസ്ഥാനം വിനിയോഗിച്ചത്.

മിക്ക സംസ്ഥാനങ്ങളും ഗതാഗതനിയമലംഘനങ്ങളുടെ കാര്യത്തില്‍ കര്‍ശന നിലപാടാണ് എടുക്കുന്നതെന്നും കേരള സര്‍ക്കാര്‍ അതില്‍നിന്നു പിന്മാറരുതെന്നും സപ്രെ നിര്‍ദേശിച്ചു. നിയമം കൃത്യമായി നടപ്പാക്കിയാല്‍ 71% അപകടങ്ങളും ഒഴിവാക്കാനാകും. 43% അപകടങ്ങളും 50% മരണവും നടന്നത് ദേശീയപാതകളിലാണ്.

ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയാല്‍ അപകടനിരക്ക് കുറയ്ക്കാം. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണം. മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കാന്‍ ബാറുകള്‍ക്കു മുന്നില്‍ പോലീസ് പരിശോധന നടത്താനും അദ്ദേഹം നിര്‍ദേശിച്ചു.

Content Highlights: Supreme court road safety committee criticize kerala for reduce penalty for traffic violations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented