ബസുകളുടെ ഫിറ്റ്‌നെസ് ഫീസ് 13,500 രൂപയാക്കി കേന്ദ്രം; 1000 രൂപ വാങ്ങിയാല്‍ മതിയെന്ന് കോടതി


പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഫീസ് ഉയര്‍ത്തിയത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി

15 വര്‍ഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1000 രൂപയില്‍നിന്ന് 13,500 ആക്കിയത് ഉയര്‍ത്തിയത് മരവിപ്പിച്ചു. ബസ്സുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഫീസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചാല്‍ ശേഷിക്കുന്ന തുക ബസ്സുടമകള്‍ അടയ്‌ക്കേണ്ടിവരുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം വാങ്ങിച്ചശേഷമാണ് ഇളവ് നല്‍കുന്നത്.

വിനോദസഞ്ചാരമേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതിനിരക്ക് മോട്ടോര്‍ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. 1000 രൂപയില്‍നിന്ന് 500 ആവും. 2022 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. കാരവനുകള്‍ക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണം.

കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റും ഗതാഗത-വാഹന വിഭാഗ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനംചെയ്തതിലൂടെ കേരളത്തിന്റെ കാരവന്‍ ടൂറിസം നയത്തിന് തുടക്കത്തില്‍ത്തന്നെ ശ്രദ്ധനേടാനായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

Content Highlights: Supreme court freeze private bus fitness fees hike, The increase in fitness fee from 1,000 to 13500


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented