ബിഎസ്-4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശങ്കയൊഴിഞ്ഞിട്ടില്ല. വിറ്റഴിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഡീലര്‍ഷിപ്പുകളിലുള്ള വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുമായി രണ്ട് മാസത്തെ സമയം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ലോക്ക് ഡൗണ്‍ കഴിഞ്ഞ പത്ത് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചത്.
കൊറോണ മൂലമുള്ള ലോക് ഡൗണില്‍ വാഹന വിപണി സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഡീലര്‍മാരുടെ കൈവശം ബിഎസ്-4 എന്‍ജിനിലുള്ള ഏഴു ലക്ഷം ഇരുചക്ര വാഹനങ്ങളും 12,000 പാസഞ്ചര്‍ വാഹനങ്ങളും 8,000 വാണിജ്യ വാഹനങ്ങളുമാണുള്ളത്. കോടതി അനുവദിച്ച പത്ത് ദിവസം കഴിഞ്ഞാല്‍ ബി.എസ്. 6 വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യൂ.
കേരളത്തില്‍ പോലും ഒട്ടേറെ ബി.എസ്.4 കാറുകള്‍ ഡിലര്‍മാരുടെ കൈവശം കെട്ടികെടുക്കുകയാണെന്നും തീയതി നീട്ടിയില്ലെങ്കില്‍ വന്‍ നഷ്ടമാണ് ഡീലര്‍മാര്‍ക്കുണ്ടാവുകയെന്നും പോപ്പുലര്‍ ഹ്യുണ്ടായ് സെയില്‍സ് ജനറല്‍ മാനേജര്‍ ബി.ബിജു പറഞ്ഞു.
മാര്‍ച്ച് 31ന് മുമ്പ് വിറ്റഴിക്കേണ്ടതുകൊണ്ട് വമ്പന്‍ ഓഫറുകളാണ് മിക്ക കാര്‍ ഡീലര്‍മാരും ബി.എസ്.4 വാഹനങ്ങള്‍ക്ക് നല്‍കിയത്. അതിനാല്‍ ആവശ്യകതയും ഉണ്ടായിരുന്നു. എന്നാല്‍, കൊറോണ വന്നതോടെ എല്ലാം തകിടംമറിഞ്ഞു. ബിഎസ്-4 വാഹനങ്ങളുടെ കാലാവധി തീരുമാനിച്ചത് സുപ്രീം കോടതി ആയതുകൊണ്ട് സര്‍ക്കാരിനും വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്.
വില്‍ക്കാത്ത വാഹനങ്ങള്‍ കമ്പനി തിരിച്ചെടുക്കില്ല. അവ പൊളിച്ച് സ്‌പെയര്‍പാര്‍ട്‌സ് ആക്കാനാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അത് പ്രായോഗികമല്ലന്നാണ് ഡീലര്‍മാരുടെ വാദം. കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളം വാഹന രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ആര്‍.ടി.ഒ. വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Supreme Court Extend The Deadline Of BS-4 Engine Vehicle Sale
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..