ഇത് വേറെ ലെവൽ വണ്ടി...കോട്ടയം പഴയ പോലീസ്സ്റ്റേഷൻ മൈതാനത്തുനടന്ന ശാസ്ത്രപ്രദർശനമേളയിൽ സി.എം.എസ്. കോളേജ് ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ നിർമിച്ച അപകടങ്ങൾ ഒഴിവാക്കി സ്വയംനിയന്ത്രണത്തിൽ ഓടുന്ന വാഹനത്തിന്റെ മാതൃക.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാസ്ത്രരംഗത്തെ വിവിധ കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനവേദിയായി പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളവും നടത്തിയ റൈസെറ്റ് എക്‌സിബിഷന്‍. ഡ്രൈവര്‍ ഉറങ്ങിയാല്‍ സെന്‍സറിലൂടെ കണ്ടെത്തി അപകടസൂചന നല്‍കുന്ന അലാറം, സ്‌കൂള്‍ ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഉപയോഗിച്ച് നിര്‍ണയിച്ച് ഡ്രൈവര്‍ക്ക് ഡിസ്പ്ലേ സ്‌ക്രീനില്‍ ലഭ്യമാക്കുന്ന ഉപകരണം, വഴിയില്‍ കുഴികളുണ്ടെങ്കില്‍ ഒഴിവാക്കി പോകുന്നതിന് വാഹനങ്ങളെ സഹായിക്കുന്ന നിര്‍മിതബുദ്ധിയുപയോഗിച്ചുള്ള റോബോ വാഹനം... ഇത്തരത്തില്‍ നിരവധി കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
കോട്ടയം തിരുനക്കര പഴയ പോലീസ് മൈതാനത്ത് സംഘടിപ്പിച്ച ടിങ്കറിങ് ലാബുകളിലെ റോബോട്ടിക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സെന്‍സര്‍ എക്‌സിബിഷനില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വികസിപ്പിച്ച നൂതന ശാസ്ത്രീയ ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം. സന്തോഷ് കുമാര്‍, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, എസ്.എസ്.കെ. ഡി.പി.ഒ.മാരായ ബിനു എബ്രഹാം, ധന്യ പി.വാസു, ആശാ ജോര്‍ജ്, കോട്ടയം ഈസ്റ്റ് ബി.പി.സി. കെ.എം. സലീം എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: students develop vehicle safety alarm robotic system for ensure safety, science exhibition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..