കാക്കനാട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ 'പണി' കൂടി കിട്ടി. ബസ് ഡ്രൈവര്‍ അല്‍ത്താഫിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കണ്ടക്ടര്‍ സക്കീര്‍ഹുസൈനെ ആശുപത്രി സേവനത്തിനും വിട്ടു. പരിശോധനയില്‍ കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സക്കീറിനോട് സാമൂഹിക സേവനത്തിന് പോകാന്‍ ഉത്തരവിട്ടത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ അടുത്ത മാസം 25 മുതല്‍ അഞ്ച് ദിവസമാണ് സാമൂഹിക സേവനം നടത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബസ് ജീവനക്കാരായ ഇരുവരെയും ബുധനാഴ്ച വിളിച്ചുവരുത്തി നടത്തിയ തെളിവെടുപ്പില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടതിന് ശേഷമാണ് നടപടിയെടുത്തതെന്ന് എറണാകുളം ആര്.ടി.ഒ. കെ. മനോജ്കുമാര്‍ പറഞ്ഞു. വാഹന ഉടമയ്ക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭ്യമാവുന്ന മുറയ്ക്ക് മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആര്.ടി.ഒ. പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തൃക്കാക്കര ജഡ്ജിമുക്കില്‍ വച്ചായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തള്ളിയിട്ട സംഭവമുണ്ടായത്. അപകടത്തില്‍ ഇടുപ്പെല്ലിന് ക്ഷതമേറ്റ വിദ്യാര്‍ഥിനിക്ക് ഒരുമാസം വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. രക്ഷിതാക്കളുടെ പരാതിയില്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത പോലീസ്, ബസ് ഡ്രൈവറേയും കണ്ടക്ടറേയും കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നു.
Content Highlights; student was pushed down from the bus, motor vehicle department takes actions
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..