ലിനീകരണം കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം വാഹനങ്ങളുടെ റോഡ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2022-ഓടെ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കുകയാണ് ലക്ഷ്യം.

10,000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 കോടി രൂപയുടെ ഇ-മൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടില്‍ നിന്നാവും ഇത് അനുവദിക്കുക. പടിപടിയായി പ്രമുഖ നഗരങ്ങളില്‍ പുതുതായി ഇലക്ട്രിക് ഓട്ടോകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

ഭാവി, വൈദ്യുത വാഹനങ്ങളുടെതാണെന്നും അതിലേക്കുള്ള ചുവടുവെപ്പാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും കേരള ഇലക്ട്രിക് വെഹിക്കിള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്കുട്ടി കരിയാനപ്പള്ളി പറഞ്ഞു.

2022 ആകുമ്പോഴേക്കും സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കും. ഇ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ടിന് രൂപം നല്‍കി ഇതില്‍നിന്ന് ഈ വര്‍ഷം 10,000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി നല്‍കും.

ചാര്‍ജ്‌ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റിയെടുക്കാനുള്ള കേന്ദ്രങ്ങളും സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്ടറികളും ഗവേഷണസ്ഥാപനങ്ങളും കേരളത്തില്‍ നിര്‍മിക്കും.

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നികുതിയില്‍ അഞ്ചുവര്‍ഷത്തേക്ക് 50 ശതമാനവും മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനവും ഇളവുനല്‍കും

Content Highlights: State Government Announce Tax Reduction For Electric Vehicles