വേഗപ്പൂട്ടില്ല; കെ.എസ്.ആര്‍.ടി.സിയടക്കം അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി എം.വി.ഡി.


സര്‍ക്കാര്‍നിര്‍ദേശം പാലിക്കാതെ വേഗപ്പൂട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ബസ് സര്‍വീസ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

രേഖാചിത്രം: മാതൃഭൂമി

വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. അടക്കം അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടര്‍വാഹനവകുപ്പ്. യാത്രക്കാര്‍ പെരുവഴിയിലായതായി പരാതി. ചൊവ്വാഴ്ച രാവിലെ മുതല്‍ കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസിലും മൂന്ന് സ്വകാര്യ ബസിലും വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത്.

തൃശ്ശൂര്‍ ഡിപ്പോയില്‍നിന്നുള്ള തൃശ്ശൂര്‍-കോയമ്പത്തൂര്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കോയമ്പത്തൂരില്‍നിന്ന് തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധിച്ചത്. വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫിറ്റ്‌നസ് റദ്ദാക്കി. പാലക്കാട്ടുനിന്നും പൊള്ളാച്ചിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെയും ഫിറ്റ്‌നസ് റദ്ദാക്കി.



യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തതരത്തില്‍ വേറെ ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശംനല്‍കിയിരുന്നു. അതേസമയം, പാലക്കാട്ടുനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു. യാത്രക്കാര്‍ മറ്റു ബസുകളില്‍ കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയത്.

സര്‍ക്കാര്‍നിര്‍ദേശം പാലിക്കാതെ വേഗപ്പൂട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ബസ് സര്‍വീസ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തൃശ്ശൂര്‍-കോയമ്പത്തൂര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തിട്ടും യാത്രക്കാരുമായി കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചിറ്റൂര്‍ഡിപ്പോവരെ സര്‍വീസ് നടത്തിയശേഷമാണ് മറ്റൊരു ബസില്‍ യാത്രക്കാരെ തൃശ്ശൂരിലേക്ക് കയറ്റിവിട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതിയില്‍ മാറ്റംവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഓപ്പറേഷന്‍ ഫോക്കസ് ത്രീയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ. അജീഷ് കുമാര്‍, ജോഷി തോമസ്, അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ. അനില്‍കുമാര്‍, കെ. പ്രദീപ് എന്നിവരാണ് പങ്കെടുത്തത്.

Content Highlights: Speed governor, MVD canceled the fitness of five buses including KSRTC, mvd kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented