പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഹെവി ലൈസന്‍സ് പുതുക്കാന്‍ തുടര്‍പരിശീലനം നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് പുതുക്കാന്‍ അംഗീകൃത ഹെവി ഡ്രൈവിങ് സ്കൂളുകളില്‍നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ലൈസന്‍സ് പുതുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സോഫ്റ്റ്വേറായ 'സാരഥി'യിലാണ് മാറ്റംവരുത്തിയത്. വ്യാഴാഴ്ചമുതല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ചവര്‍ക്കാണ് ഫോം-5 എ പ്രകാരമുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടിവന്നത്.
2019 മുതല്‍ കേന്ദ്രനിയമഭേദഗതി നിലവില്വന്നിരുന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിരുന്നില്ല. സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളില്‍ തുടര്‍പരിശീലന കോഴ്സുകളും തുടങ്ങിയിട്ടില്ല. ഇന്ധനക്ഷമത കൈവരിക്കാനും അപകടരഹിതമായി വാഹനം ഓടിക്കാനുമുള്ള പരിശീലനമാണ് നല്‍കേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന സാരഥി സോഫ്റ്റ്വേറില് മാറ്റംവരുത്തിയസ്ഥിതിക്ക് സംസ്ഥാനത്തും നടപ്പാക്കേണ്ടിവരും. കോഴ്സ് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അംഗീകൃത ഹെവി ഡ്രൈവിങ് സ്കൂളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും റീജണല്‍ ഡ്രൈവര്‍ ട്രെയിനിങ് സെന്ററും തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം ചെലവിലോ സ്വകാര്യ പങ്കാളിത്തത്തോടെയോ ഇവ സജ്ജീകരിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..