അകലമാണ് പ്രധാനം; വാഹനത്തിലെ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിച്ചില്ലെങ്കില്‍ കുടുങ്ങും


2 min read
Read later
Print
Share

യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ മറയ്ക്കുന്നത്.

-

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രാവാഹനങ്ങളില്‍ ഡ്രൈവര്‍ കാബിനുകള്‍ വേര്‍തിരിക്കാനുള്ള കൊല്ലം ജില്ലയിലെ നടപടികള്‍ തുടങ്ങി. മോട്ടാര്‍ വാഹനവകുപ്പ് രണ്ടു ദിവസമായി ബോധവത്കരണം നടത്തുകയായിരുന്നു. വരുംദിവസങ്ങളില്‍ പരിശോധനകളിലേക്കും നടപടികളിലേക്കും കടക്കും.

ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് ക്യാര്യേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിന്‍ വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. അക്രിലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവര്‍കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം.

യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ മറയ്ക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതു സംബന്ധിച്ച ബോധവത്കരണം നടത്തിയത്.

എം.സി.റോഡില്‍ ഏനാത്തുമുതല്‍ തട്ടത്തുമലവരെയും സമീപ പ്രദേശങ്ങളിലുമായിരുന്നു കഴിഞ്ഞദിവസം ബോധവത്കരണം. എന്‍ഫോഴ്‌സ്െമന്റ് ആര്‍.ടി.ഒ. ഡി.മഹേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ എം.ഐ.ഫിറോസ്, അസി. ഇന്‍സ്‌പെക്ടര്‍മാരായ ശരത്ത്, നജ്മു ഉബൈദ്, ജിപ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഓട്ടോറിക്ഷകളില്‍ ചെലവ് 200 മുതല്‍ 600 വരെ രൂപ

ഓട്ടോറിക്ഷകളില്‍ കാബിന്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ചു വേര്‍തിരിക്കുന്നതിന് ചെലവ് 500 രൂപയ്ക്ക് മുകളിലാണ്. എന്നാല്‍ കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ വേര്‍തിരിച്ചിരിക്കുന്ന ഓട്ടോറിക്ഷകളുണ്ട്. ഇതിന് ഇരുന്നൂറിനും നാനൂറിനും ഇടയിലാണ് ചെലവ്. വാഹനങ്ങളുടെ വലുപ്പം കൂടും തോറും ചെലവും കൂടും.

കര്‍ശന പരിശോധന ഉണ്ടാകും

ഡ്രൈവര്‍കാബിന്‍ തിരിക്കാത്ത വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാകും. യാത്രാക്കാരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ കര്‍ശന വാഹനപരിശോധനകളുമുണ്ടാകും.

ഡി.മഹേഷ് (എന്‍ഫോഴ്‌െസ്മന്റ് ആര്‍.ടി.ഒ.)

തൊഴിലാളികളെ വലയ്ക്കും

കോവിഡ് നിയന്ത്രണങ്ങള്‍മൂലം ഓട്ടോറിക്ഷ ഉള്‍െപ്പടെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ഓട്ടമില്ല. തൊഴിലാളികളും ഉടമകളും ഒരുപോലെ പ്രതിസന്ധിയിലാണ് നിത്യച്ചെലവിനുപോലും മാര്‍ഗമില്ലാത്ത അവസ്ഥയാണ്. ഈ സമയത്തുണ്ടാകുന്ന അധികച്ചെലവ് താങ്ങാന്‍ കഴിയില്ല.

വെട്ടിക്കവല അജി (ഐ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം)

Content Highlights: Social Distancing In Public Service Vehicle; Driver Cabin Partition With Acrylic Sheet

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Electric vehicle

1 min

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കേരളത്തില്‍ സ്‌പെഷ്യല്‍ സോണ്‍;  ഉറപ്പ് നല്‍കി മന്ത്രി പി.രാജീവ്

May 29, 2023


Delhi Vehicle

1 min

ഡീസല്‍ കാറുകളുടെ ആയുസും തീരുന്നു; 2027-ഓടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കും

May 9, 2023


Jio

1 min

നാല് ശതമാനം അധിക മൈലേജ്, സാധാരണ വില; പുതിയ ഡീസല്‍ വിപണിയില്‍ എത്തിച്ച് ജിയോ

May 16, 2023

Most Commented