
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി (ഫയൽ ചിത്രം)
ചെലവു കുറഞ്ഞ യാത്ര ഒരുക്കാനായി 'ഷെയര്‍ ഇ-ഓട്ടോ' പദ്ധതിയുമായി കൊച്ചി കോര്പ്പറേഷന്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കാത്ത, നഗരത്തിലെ ഉള്‍പ്രദേശങ്ങളെ നഗര ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ഫോര്‍ട്ടുകൊച്ചി, കടവന്ത്ര, എളംകുളം എന്നീ മൂന്നിടങ്ങളില്‍ പൈലറ്റ് പദ്ധതിയായി 100 ഇ-ഓട്ടോകള്‍ ഓടിത്തുടങ്ങും. മുന്‍നിശ്ചയ പ്രകാരമുള്ള റൂട്ടുകളിലൂടെ നിശ്ചിത യാത്രാനിരക്ക് അടിസ്ഥാനത്തിലാണ് ഇ-ഓട്ടോ സര്‍വീസ്. കൊച്ചി കോര്‍പ്പറേഷനും എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘവും ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്.
ധാരണാപത്രം മേയര്‍ സൗമിനി ജെയിനും ഡെപ്യൂട്ടി മേയര്‍ കെ. ആര്. പ്രേംകുമാറും ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രനും സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടിയും ചേര്‍ന്ന് ഒപ്പുവച്ചു. മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും മുളവുകാട്ടേക്കുമാണ് ഇപ്പോള്‍ ഷെയര്‍ ഓട്ടോയുളളത്.
സ്മാര്‍ട്ട് എസ്.യു.ടി.
ഇന്തോ-ജര്‍മന്‍ സംയുക്ത സംരഭമായ സ്മാര്‍ട്ട് ഇന്റഗ്രേറ്റഡ് സസ്റ്റൈനബിള്‍ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് ഫോര്‍ സ്മാര്‍ട്ട് സിറ്റീസ് (എസ്.യു.ടി.) പിന്തുണയോടെ 2019-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി പങ്കാളിത്തത്തിനു കീഴില്‍ ജര്‍മന്‍ ഫെഡറല്‍ സാമ്പത്തിക സഹകരണ വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ ജി.ഐ. സെഡ്, ജി.എം.ബി.എച്ച്, കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയം എന്നിവയുടെ സംയുക്ത സംരഭമാണ് 'സ്മാര്‍ട്ട് എസ്.യു.ടി.'
പദ്ധതി. കോര്‍പ്പറേഷനും സ്മാര്‍ട്ട് എസ്.യു.ടി.യും സംയുക്തമായി വികസിപ്പിച്ച പദ്ധതി ജനുവരിയിലും ഡ്രാഫ്റ്റ് ജെ.ഡി.ഐ. മേയിലും കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകരിച്ചു.
പൈലറ്റ് പദ്ധതിക്കായുള്ള ഇ-ഓട്ടോകള്‍ വാങ്ങുന്നതിനുള്ള സബ്സിഡിയും മറ്റ് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക സഹായവും ജി.ഐ.സെഡാണ് നല്‍കുന്നത്. വുപ്പര്ട്ടല് ഇന്‍സ്റ്റിറ്റ്യൂട്ട്, സി-ഹെഡ് സംരംഭമായ 'അര്‍ബന്‍ പാത്ത് വേ' പദ്ധതിയിലുള്‍പ്പെടുത്തി 10,000 യൂറോയുടെ സാമ്പത്തിക സഹായം യു.എന്‍. ഹാബിറ്റാറ്റും നല്‍കുന്നുണ്ട്.
Content Highlights: Share E-Auto Project Starts In Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..