പ്രതീകാത്മക ചിത്രം | AFP
കൊച്ചിയില്‍ യാത്രക്കാര്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കാം. ഇതിനായി ഷെയര്‍ ഓട്ടോ പദ്ധതിക്ക് ജില്ലാ കളക്ടര്‍ രേണു രാജിന്റെ അധ്യക്ഷതയില്‍ നടന്ന എറണാകുളം റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.) യോഗം അനുമതി നല്കി. മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഷെയര്‍ ഓട്ടോകളില്‍ എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ഏതൊക്കെ സ്ഥലങ്ങളില്‍ വേണം, നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആര്.ടി.എ. സെക്രട്ടറിയായ എറണാകുളം ആര്.ടി.ഒ. ജി. അനന്തകൃഷ്ണനെ ചുമതലപ്പെടുത്തി.
തൃക്കാക്കര പൈപ്പ് ലൈന്‍ ജങ്ഷനിലെ ഗതാഗത കുരുക്കിന് കാരണമായിരുന്ന രണ്ട് ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് 40, 80 മീറ്റര്‍ ദൂരെയാണ് ഇവ സ്ഥാപിക്കുക.
ട്രിപ്പ് മുടക്കിയ രണ്ട് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. പൂത്തോട്ടആലുവ റൂട്ടിലും പെരുമ്പടപ്പ്ഫോര്ട്ട്കൊച്ചി റൂട്ടിലും സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ പെര്‍മിറ്റാണ് റദ്ദാക്കിയത്.
Content Highlights: Share auto services kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..