ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ഇനി പിഴ, സെപ്റ്റംബറിനകം ഘടിപ്പിക്കണം


1 min read
Read later
Print
Share

സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. കെ.എസ്.ആര്‍.ടി.സി.ക്കും നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്.

കാബിനുള്ള ബസുകളില്‍ (ടൂറിസ്റ്റ് കോണ്‍ട്രാക്ട് കാര്യേജുകള്‍) ഡ്രൈവര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത ബസുകളില്‍ (റൂട്ട് സര്‍വീസ്) ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.

നിര്‍ദേശം സുരക്ഷയെക്കരുതി

ബസ്സപകടങ്ങളില്‍ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ചുപോകുന്നത് ഒഴിവാക്കാനാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്‍.ടി.സി. ബസിനുപിന്നില്‍ ഇടിച്ചപ്പോഴേ ഡ്രൈവര്‍ സീറ്റില്‍നിന്ന് തെറിച്ച് താഴെവീണിരുന്നു. ടൂറിസ്റ്റ് ബസ് നിയന്ത്രണംതെറ്റി മുന്നോട്ടോടിയാണ് മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് നിയന്ത്രണം നഷ്ടമായാലും സീറ്റിലുണ്ടെങ്കില്‍ പിന്നീട് വാഹനം നിയന്ത്രിക്കാനാകും.

Content Highlights: Seat belts have been made mandatory for drivers of heavy vehicles including buses and lorries

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Google Map

1 min

കണ്ണടച്ച്‌ വിശ്വസിക്കരുത്; ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

Oct 2, 2023


National Highway 66

1 min

റോഡിന് ചെലവായ തുക കിട്ടിയാല്‍ ടോള്‍ 40% കുറയ്ക്കണം, ചട്ടമുണ്ട്, പക്ഷേ നടപ്പില്ല, കാരണം ഇതാണ്‌..

Aug 20, 2023


MVD Kerala

1 min

കൂടുതല്‍ പിഴ അടിച്ചാല്‍ സ്ഥലംമാറ്റം; മോട്ടോര്‍വാഹന വകുപ്പിനെ 'പെറ്റി പിരിവ്' മാനദണ്ഡത്തില്‍ അമര്‍ഷം

Oct 1, 2023

Most Commented