കുട്ടികള്‍ക്ക് മാത്രമല്ല, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും വേണം ഇനി യൂണിഫോമും ഐ.ഡി. കാര്‍ഡും


ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയവും ഹെവിവാഹനങ്ങളില്‍ അഞ്ചുവര്‍ഷത്തെ പരിചയവും വേണം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സ്‌കൂള്‍വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയവും ഹെവിവാഹനങ്ങളില്‍ അഞ്ചുവര്‍ഷത്തെ പരിചയവും വേണം.

ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റു പൊതുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം.

സ്‌കൂള്‍മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റു റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗം നിയന്ത്രിക്കണം. സ്പീഡ് ഗവര്‍ണറും ജി.പി.എസ്. സംവിധാനവും വേണം. മദ്യപിച്ച് വാഹനമോടിച്ചതിനോ അതിവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റുകുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരെ െഡ്രെവര്‍മാരായി നിയോഗിക്കരുത്.

വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍ണ സജ്ജമാക്കണം. വാതിലുകളുടെ എണ്ണത്തിനു തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. 12 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് ഒരുസീറ്റില്‍ രണ്ടുപേര്‍ക്ക് യാത്രചെയ്യാം.

നിന്ന് യാത്രചെയ്യാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്രചെയ്യുന്ന കുട്ടികളുടെ പേര്, മറ്റുവിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. സ്‌കൂള്‍വാഹനങ്ങളുടെ മേല്‍നോട്ടത്തിന് അധ്യാപകരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കണം.

Content Highlights: school bus drivers should wear uniform and identity cards, 10 year experience in heavy vehicle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented