ണ്ട് ബസുകള്‍ ഒരേ റൂട്ടില്‍ ഒരേസമയത്ത് സര്‍വീസ് നടത്തേണ്ടിവരുന്നെന്ന ബസ്സുടമ മോഹനന്റെ പ്രശ്‌നത്തിന് പരിഹാരമാകുന്നു. നവംബര്‍ 16-ന് ചേരുന്ന ടൈമിങ് കൗണ്‍സിലില്‍ ഇതിന് പരിഹാരമുണ്ടാക്കുമെന്ന് തൃശ്ശൂര്‍ ആര്‍.ടി.ഒ. ബിജു ജെയിംസ് അറിയിച്ചു. ബസ്സുടമ മോഹനന്‍ നേരിടുന്ന പ്രതിസന്ധി മാതൃഭൂമിയിലൂടെ അറിഞ്ഞ് ഇതിനായി നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവരം മോഹനനെ ഗതാഗതവകുപ്പ് രേഖാമൂലവും അറിയിച്ചിട്ടുണ്ട്. 

ഇതോടെ 11 വര്‍ഷമായി തുടരുന്ന പ്രശ്നത്തിന് പരിഹാരമാകും. ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടിലോടുന്ന രണ്ട് നിമ്മിമോള്‍ ബസുകള്‍ക്കാണ് ഒരേ സര്‍വീസ് സമയം അനുവദിച്ചത്. ഇതു മാറ്റിക്കിട്ടാന്‍ മോഹനന്‍ കാട്ടിക്കുളം എന്ന അറുപത്തിനാലുകാരന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ആര്‍.ടി.ഒ. മുതല്‍ ആര്‍.ടി.എ. ചെയര്‍മാനായ കളക്ടര്‍ക്കുവരെ പലതവണ പരാതിയും നിവേദനവും നല്‍കി.

2000-ല്‍ ആണ് പ്രവാസജീവിതം കഴിഞ്ഞെത്തിയ മോഹനന്‍ ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടിലോടുന്ന ബസുകള്‍ വാങ്ങിയത്. ഒരു ബസ് പുറപ്പെട്ട് പത്തുമിനിറ്റിനുശേഷമായിരുന്നു അടുത്ത ബസിനുള്ള സമയം. 2010 ജൂലായ് ഏഴിന് പുറപ്പെടുവിച്ച പുതിയ സര്‍വീസ് ടൈം ഷെഡ്യൂള്‍ പ്രകാരം രണ്ട് ബസുകളും തൃപ്രയാറില്‍നിന്ന് 9.50-ന് പുറപ്പെടണമെന്നായി. ക്ലറിക്കല്‍ പിഴവാണെന്നും ഉടന്‍ തിരുത്തുമെന്നും അറിയിച്ചെങ്കിലും 11 വര്‍ഷമായിട്ടും ഇത് തിരുത്തിയില്ല. 

പഴയ സമയക്രമപ്രകാരം സര്‍വീസ് നടത്താനുള്ള ആര്‍.ടി.ഒ.യുടെ വാക്കാലുള്ള നിര്‍ദേശം വിശ്വസിച്ച് സര്‍വീസ് നടത്തിയതോടെ ജോയിന്റ് ആര്‍.ടി.ഒ.മാരും ഇന്‍സ്‌പെക്ടര്‍മാരും രംഗത്തിറങ്ങി. സമയക്രമം തെറ്റിച്ചതിന് രണ്ടുതവണ 7500 രൂപ വീതം പിഴയടപ്പിച്ചു. ഇനിയൊരു പിഴകൂടി അടയ്‌ക്കേണ്ടിവന്നാല്‍ പെര്‍മിറ്റ് റദ്ദാകും. വണ്ടി എന്നെന്നേക്കുമായി കട്ടപ്പുറത്തുകയറും. 20 വര്‍ഷം ബഹ്റൈനിലും ഇറാഖിലും ചോര നീരാക്കിയുണ്ടാക്കിയ പണമാണ് ബസിലേക്ക് മുതലിറക്കിയത്.

Content Highlights: Same Time For Two Buses, Nimmy Mol Bus Ower Mohanan's Complaint For Time Change