ന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവിയും ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക് മോഡലുമാണ് കോന. അടുത്തിടെ വിപണിയിലെത്തിയ കോന ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയാണ് ഹ്യുണ്ടായ്. ഇത്തരത്തില്‍ ലഖ്‌നൗവിലെ സാസ് ഹ്യുണ്ടായ് ഷോറൂമില്‍ ആദ്യ കോന മോഡല്‍ കൈമാറുന്ന ചടങ്ങിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. കോനയുടെ ആദ്യ ഡെലിവറി ആഘോഷമാക്കാന്‍ ഷോറൂമിലെ ജീവനക്കാര്‍ ഒന്നിച്ച് ഡാന്‍സ് ചെയ്തുകൊണ്ടാണ് ഇവിടെ ആദ്യ ഉപഭോക്താവിന് കോന കൈമാറിയത്‌. 

കുടുംബത്തോടൊപ്പം ഷോറൂമിലെത്തിയ ഉപഭോക്താവിന് താക്കോല്‍ കൈമാറുന്നതിന് മുമ്പെ ആവരണം ചെയ്ത കാറിന് മുന്നില്‍ നൃത്തച്ചുവടുകളോടെയാണ് ജീവനക്കാര്‍ ഇവരെ വരവേറ്റത്. ഇതിനുശേഷം ആഘോഷമായി താക്കോല്‍ കൈമാറുകയും ചെയ്തു. നേരത്തെ സിനിമാതാരം താപ്‌സി പന്നു ജീപ്പ് കോംപസ് സ്വന്തമാക്കിയപ്പോള്‍ ജീപ്പ് ഷോറൂമുകാരും ഇത്തരത്തില്‍ ഡാന്‍ഡ് ചെയ്തുകൊണ്ടാണ് വാഹനം നല്‍കിയിരുന്നത്. 

നിലവില്‍ 23.71 ലക്ഷം രൂപയാണ് ഇന്ത്യയില്‍ കോനയുടെ എക്‌സ്‌ഷോറൂം വില. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് കോനയ്ക്ക സാധിക്കും. 135 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കുമേകുന്ന 39.2 kWh ലിഥിയം അയേണ്‍ ഇലക്ട്രിക് മോട്ടോറാണ് കോനയെ മുന്നോട്ട് നയിക്കുന്നത്‌. 

Content Highlights; sales executives dance during first hyundai kona delivery, first electric kona delivery in lucknow, hyundai kona electric delivery in lucknow