രജിസ്റ്റര്‍ ചെയ്യാതെ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുമായി കാര്‍ വില്‍പ്പന; ഡീലര്‍ക്ക് ഒരുലക്ഷം രൂപ പിഴ


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാഞ്ഞങ്ങാട്: രജിസ്ടേഷന്‍ നടത്താതെ വ്യാജ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി.) ഘടിപ്പിച്ച് കാര്‍ വിറ്റ വാഹന ഡീലര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്ത് ഒരു ലക്ഷം രൂപ പിഴചുമത്തി.

കാഞ്ഞങ്ങാട് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തി പിഴ ചുമത്തിയത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് എച്ച്.എസ്.ആര്‍.പി. ഘടിപ്പിച്ച വാഹനം മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂ.

ഓണത്തിരക്ക് പ്രമാണിച്ച് വാഹനങ്ങള്‍ രജിസ്ടേഷന്‍ നടത്താതെ വില്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നിയമം ലംഘിച്ച് രജിസ്റ്റര്‍ ചെയ്യാതെ വാഹനം വില്പന നടത്തിയാല്‍ ഡീലര്‍ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജോയ്ന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ്.ബിജു അറിയിച്ചു.

Content Highlights: Sale of car with security number plate without car registration; One lakh rupees to the dealer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented