ആംബുലന്‍സിന് വഴികൊടുത്തില്ലെങ്കില്‍ പതിനായിരം രൂപ പിഴ, രൂപമാറ്റത്തിന്റെ ശിക്ഷ ലക്ഷം കടക്കും


ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപയും പിഴ നല്‍കണം.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

വശ്യസേവന സര്‍വീസുകളായ ആംബുലന്‍സ്, അഗ്‌നിരക്ഷാസേന എന്നിവയുടെ വാഹനങ്ങള്‍ക്ക് വഴികൊടുത്തില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ഇനി കനത്തപിഴ ഒടുക്കേണ്ടിവരും. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്തു. പതിനായിരം രൂപയാണ് പിഴത്തുക.

അപകടം വരുത്തുന്നരീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കും പുകയും ശബ്ദവും വെളിച്ചവും കൂട്ടി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെര്‍മിറ്റില്ലാത്ത വാഹനമോടിക്കുന്നവര്‍ക്കും അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്കും പതിനായിരം രൂപ തന്നെയാണ് പിഴ. രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 5,000 രൂപയും പിഴയീടാക്കും.ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപയും പിഴ നല്‍കണം. ലോറികളില്‍ അധികഭാരം കയറ്റിയാല്‍ 20,000 രൂപയും യാത്രാവാഹനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതലായി കയറുന്ന ഓരോ യാത്രക്കാരനും 200 രൂപയും പിഴയീടാക്കും.

സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയും വാഹനപരിശോധനയില്‍ വേണ്ടത്ര രേഖകള്‍ കൈവശമില്ലെങ്കില്‍ 500 രൂപയും (അടുത്തതവണ 1,500) പിഴ നല്‍കേണ്ടിവരും. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയും കണ്ടക്ടര്‍ ലൈസന്‍സില്ലെങ്കില്‍ 10,000 രൂപയും വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഒരുലക്ഷം രൂപയും പിഴയായി നല്‍കേണ്ടിവരും.

ഇത്തരത്തില്‍ മോട്ടോര്‍വാഹനച്ചട്ടത്തില്‍ 46 കുറ്റകൃത്യങ്ങള്‍ക്കാണ് പിഴ കുത്തനെ വര്‍ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ 2019-ല്‍ മോട്ടോര്‍വാഹനനിയമം ഭേദഗതി ചെയ്തതിന്റെ ചുവടുപിടിച്ചാണ് തമിഴ്നാട്ടിലും നിയമഭേദഗതി വരുത്തിയത്.

ഭേദഗതി ഇങ്ങനെ

  • രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 5,000 രൂപ പിഴ.
  • ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപ.
  • ലോറികളില്‍ അധികഭാരം കയറ്റിയാല്‍ 20,000 രൂപ.
  • യാത്രാവാഹനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതലായി കയറുന്ന ഓരോ യാത്രക്കാരനും 200 രൂപ പിഴ.
  • സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപ.
  • വാഹനപരിശോധനയില്‍ രേഖകള്‍ കൈവശമില്ലെങ്കില്‍ 500 രൂപ, ആവര്‍ത്തിച്ചാല്‍ 1,500 രൂപ.
  • ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയും കണ്ടക്ടര്‍ ലൈസന്‍സില്ലെങ്കില്‍ 10,000 രൂപയും വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഒരുലക്ഷം രൂപയും പിഴയായി നല്‍കണം.

Content Highlights: Rs 10,000 penalty for don't give way to an ambulance, Motor vehicle act amendment, Tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented