ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് പുതിയ ബൈക്കുകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള പുതിയ പേഴ്‌സണലൈസേഷന്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്. ഫാക്ടറി ഫിറ്റഡായി നിരവധി ആക്‌സസറികള്‍ ഇതിനായി കമ്പനി വാഗ്ദാനം ചെയ്യും, ഇതില്‍ ആവശ്യമുള്ളവ താല്‍പര്യപ്രകാരം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത് ബൈക്കില്‍ ഉള്‍പ്പെടുത്താം.
ഫാക്ടറി ഫിറ്റഡായി പുറത്തിറങ്ങുന്നതിനാല്‍ നിയമവിരുദ്ധ മോഡിഫിക്കേഷനാവുമെന്ന പേടിയും വേണ്ട. വാഹനം ബുക്ക് ചെയ്ത ശേഷം ഉള്‍പ്പെടുത്തേണ്ട ആക്‌സസറികള്‍ തിരഞ്ഞെടുക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ ആക്‌സസറികളുടെ പൂര്‍ണ വിവരങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളവ തിരഞ്ഞെടുത്ത് ബൈക്കില്‍ ഉള്‍പ്പെടുത്തി നോക്കാനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. നിലവില്‍ ക്ലാസിക് 350, ക്ലാസിക് 500, ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി മോഡലുകളാണ് പേഴ്‌സണലൈസേഷന്‍ പദ്ധതിയിലുള്ളത്. ഹിമാലയന്‍, തണ്ടര്‍ബേര്‍ഡ്, സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് മോഡലുകളിലും വൈകാതെ കസ്റ്റമൈസേഷന്‍ സൗകര്യം ഉള്‍പ്പെടുത്തും.
അഡീഷ്ണലായുളള എല്ലാ ആക്‌സസറികള്‍ക്കും രണ്ട് വര്‍ഷത്തെ വാറണ്ടി ലഭിക്കും. ആദ്യഘട്ടത്തില്‍ ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുണെ എന്നീ ആറ് സിറ്റികളിലെ 141 ഷോറൂമുകളിലാണ് ഈ കസ്റ്റമൈസേഷന്‍ സൗകര്യം ലഭ്യമാവുന്നത്. എന്‍ജിന്‍ ഗാര്‍ഡ്, പാനിയേഴ്‌സ്, പിന്നിലെ ലഗേജ് റാക്ക്, ടൂറിങ് സീറ്റ്, മെഷീന്‍ഡ് അലോയി വീല്‍, ടൂറിങ് മിറര്‍, എക്‌സ്‌ഹോസ്റ്റ്, സൈഡ് പാനല്‍ സ്റ്റിക്കര്‍ ബോഡി വര്‍ക്ക് തുടങ്ങിയവയാണ് ആക്‌സസറി ലിസ്റ്റിലുള്ളവ. ഇവയുടെ വില വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Content Highlights; royal enfield introduce new customisation programme
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..