ദേശീയ റോഡുസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മോട്ടോര്‍വാഹനവകുപ്പും പോലീസും പരിശോധന ശക്തമാക്കി. ഫെബ്രുവരി ഒന്നുമുതല്‍ ആറുവരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ക്കാണ് പ്രാധാന്യം നല്‍കുക. പത്തുമുതല്‍ 13 വരെ അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കും.

ഏഴുമുതല്‍ 17 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ്, സീബ്രാലൈന്‍ ക്രോസിങ്ങില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക, സിഗ്നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ പരിശോധന വര്‍ധിപ്പിക്കും. 

അതിവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ചുള്ള ഒരു ദിവസത്തെ ക്ലാസും നല്‍കും.

Content Highlights: Road Safety Month; Police And Motor Vehicle Department Content Strong Checking