ബ്ലാക്ക് സ്‌പോട്ടുകള്‍ മായും, പത്ത് ശതമാനം അപകടം ഒഴിവാകും; റോഡപകടമൊഴിവാക്കാന്‍ വഴിയൊരുങ്ങുന്നു


ബി. അജിത്ത് രാജ്

റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകും. അടുത്തവര്‍ഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികള്‍ അപകടവിമുക്തമാക്കാന്‍ നടപടി തുടങ്ങി. വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും. ഇതേക്കുറിച്ച് കളക്ടര്‍മാര്‍ക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശംനല്‍കി. വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ നീളമുള്ള പ്രദേശങ്ങളാണ് ഇടനാഴികളായി തിരിച്ചത്. ഇവയില്‍ പരിശോധന നടത്തി അപകടകാരണം കണ്ടെത്തി പരിഹരിക്കും.

ഒരുവര്‍ഷത്തിനിടെനടന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് അപകടമേഖലകള്‍ നിശ്ചയിച്ചത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും.ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം.

പുതിയ വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍, തിയേറ്ററുകള്‍ തുടങ്ങി വിവിധതരത്തിലെ സ്ഥാപനങ്ങള്‍ റോഡുകള്‍ക്ക് ഇരുവശവും തുടങ്ങിയിട്ടുണ്ടാകും. ഇതിന് അനുസൃതമായ സിഗ്‌നലുകളും സൂചനാ ബോര്‍ഡുകളും നേരത്തേ രൂപകല്പനചെയ്ത റോഡില്‍ ഉണ്ടാകില്ല. നിലവിലുള്ളവ കാലപ്പഴക്കത്തില്‍ നശിച്ചിട്ടുണ്ടാകും. ഇത്തരം പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനാണ് നീക്കം.

ശാസ്ത്രീയ പുനഃക്രമീകരണം

റോഡുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരണത്തിലൂടെ മിക്ക ബ്ലാക് സ്‌പോട്ടുകളും മാറ്റിയെടുക്കാനാകും. അടുത്തവര്‍ഷത്തോടെ പത്തുശതമാനം അപകടങ്ങളെങ്കിലും കുറയ്ക്കുകയാണ് ലക്ഷ്യം. സിഗ്‌നല്‍ ലൈറ്റുകള്‍, ബോര്‍ഡുകള്‍, സുരക്ഷാവേലികള്‍ എന്നിവ സ്ഥാപിക്കുന്നതിന് റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് തുക അനുവദിക്കും. റവന്യൂ, മോട്ടോര്‍വാഹനവകുപ്പ്, പോലീസ്, പൊതുമരാമത്ത്, ദേശീയപാതാ ഉദ്യോഗസ്ഥരാണ് പ്രാദേശികപരിശോധനാ സമിതിയിലെ അംഗങ്ങള്‍. താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഉപസമിതികളും ഉണ്ടാകും.

Content Highlights: Road safety audit to reduce the vehicle accidents in roads, black spots in road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented