എപ്പോഴും അമിതവേഗത്തിനല്ല കുറ്റം; റോഡ് നിര്‍മാണവും പരിശോധിക്കണമെന്ന് സുപ്രീംകോടതി സമിതി


അതിവേഗം, അശ്രദ്ധ എന്നിവയില്‍ പഴിചാരിയാണ് റോഡപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ സാധാരണ അവസാനിപ്പിക്കാറ്.

Representational image | Mathrubhumi

കൂട്ടമരണങ്ങള്‍ക്ക് കാരണമാകുന്ന റോഡപകടങ്ങളില്‍ ഫൊറന്‍സിക് അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി സമിതി നിര്‍ദേശംനല്‍കി. ശാസ്ത്രീയാന്വേഷണത്തിലൂടെമാത്രമേ അപകടനിരക്ക് കുറയ്ക്കാനാകൂവെന്നും റോഡുസുരക്ഷാ നടപടികള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച സമിതി വ്യക്തമാക്കി.

അതിവേഗം, അശ്രദ്ധ എന്നിവയില്‍ പഴിചാരിയാണ് റോഡപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ സാധാരണ അവസാനിപ്പിക്കാറ്. ദൃക്സാക്ഷികളുടെയും പരിക്കേറ്റവരുടെയും മൊഴികളും കണക്കിലെടുക്കാറുണ്ട്. എന്നാല്‍, അപകടനിരക്ക് കുറയ്ക്കാന്‍ ഇവ പര്യാപ്തമല്ല.

റോഡുനിര്‍മാണത്തിലെ അപാകങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം തുടങ്ങിയ ഘടകങ്ങളും ദുരന്തകാരണമാകാറുണ്ട്. റോഡുനിര്‍മാണം കുറ്റമറ്റരീതിയിലാക്കുക, റോഡുകളിലെ പ്രശ്‌നമേഖലകള്‍ കണ്ടെത്തി പോരായ്മകള്‍ പരിഹരിക്കുക, കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സൗകര്യമുറപ്പാക്കുക തുടങ്ങിയവയില്‍ ശ്രദ്ധവേണം. നടപ്പാതകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം.

രാജ്യത്ത് പ്രതിവര്‍ഷം ശരാശരി ഒന്നരലക്ഷം പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്ക്. പരിക്കേറ്റവരെ അപകടംനടന്ന ആദ്യമണിക്കൂറില്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ 50 ശതമാനം കേസിലും ജീവന്‍ രക്ഷിക്കാമായിരുന്നു. അടിയന്തരചികിത്സ ലഭ്യമാക്കുന്നതാണ് പ്രധാനം. അതിനാല്‍ അപകടസാധ്യതയുള്ള റോഡുകള്‍ക്ക് സമീപത്തായുള്ള ആശുപത്രികള്‍ ജാഗ്രതപാലിക്കണം.

പ്രത്യേക ആംബുലന്‍സുകളും സജ്ജമാക്കണം. പ്രതിമാസ റോഡപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തര-ഗതാഗത വകുപ്പുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. റോഡപകടങ്ങളില്‍ 80 ശതമാനത്തില്‍ കൂടുതലും ദേശീയപാതകളിലാണ്. റോഡപകടങ്ങളില്‍ 90 ശതമാനവും കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലാണ്.

Content Highlights: Road accidents, Supreme Court panel calls for expert probe, vehicle accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented