പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്രത്തിന്റെ കണക്കുകള്‍. 2021-ല്‍മാത്രം 4.12 ലക്ഷം അപകടങ്ങളാണുണ്ടായത്. ഒന്നരലക്ഷത്തോളം പേര്‍ മരിക്കുകയും മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2020-ല്‍ 3.6 ലക്ഷമായിരുന്നു അപകടങ്ങള്‍. ഒരു വര്‍ഷത്തിനിടെ അരലക്ഷത്തോളം അപകടങ്ങളുടെ വര്‍ധന.
2020-ല്‍ ഓരോ നൂറ് അപകടങ്ങളിലും 36 പേര്‍ മരിച്ചിരുന്നത് 2021-ല്‍ 37 മരണം എന്നനിലയിലേക്ക് ഉയര്‍ന്നു. 2021-ല്‍ രാജ്യത്തുണ്ടായ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായി അഞ്ചാംവര്‍ഷവും തമിഴ്നാടാണ് പട്ടികയില്‍ ഒന്നാമത്-55,682. മധ്യപ്രദേശ്- 48,877, ഉത്തര്‍പ്രദേശ്- 37,729, കര്‍ണാടക- 34,647 എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. മിസോറമിലാണ് അപകടങ്ങള്‍ ഏറ്റവും കുറവ്- 69. സംസ്ഥാന പോലീസ് വകുപ്പുകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേരളം അഞ്ചാമത്
റോഡപകടങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം അഞ്ചാംസ്ഥാനത്താണ്. 2020-ല്‍ 27,877 അപകടങ്ങളുണ്ടായത് 2021-ല്‍ 33,296 ആയി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 19.4 ശതമാനത്തിന്റെ വര്‍ധനയാണ് അപകടങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2021-ല്‍ 3429 മരണങ്ങളും സംസ്ഥാനത്തുണ്ടായി. ഇത് 2020-ല്‍ 2979 ആയിരുന്നു. മരണങ്ങളില്‍ 15.1 ശതമാനം വര്‍ധിച്ചു.
Content Highlights: road accidents are increasing in the country says central government, Kerala ranks fifth in the list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..