ടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ഓഫ് റോഡ് സഫാരിക്ക് ജനുവരി അഞ്ചുമുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 

മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയില്‍ കൂടിയ ഡി.ടി.പി.സി. യോഗത്തിലാണ് തീരുമാനം. ആനച്ചാല്‍, രാമക്കല്‍മേട്, കുമളി, വണ്ടിപ്പെരിയാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടൂതല്‍ ടൂറിസ്റ്റുകള്‍ ഓഫ് റോഡ് ജീപ്പ് സഫാരി നടത്തുന്നത്.

അതത് സ്ഥലത്തെ ജോയിന്റ് ആര്‍.ടി.ഒ. വാഹനവും ഡ്രൈവറുടെ യോഗ്യതയും പരിശോധിച്ച് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ മാത്രമേ സഫാരിക്ക് അനുവദിക്കുകയുള്ളൂ. ഓരോ സ്ഥലത്തും സമയവും തുകയും ഡി.ടി.പി.സി. നിശ്ചയിക്കും. 

ഡി.ടി.പി.സി. കൗണ്ടറുകള്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കും. അപകടകരമായ ഡ്രൈവിങ്, ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം, അമിത കൂലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഇത്തരം നടപടി. 

ഓഫ് റോഡ് ജീപ്പ് സഫാരി നടത്തുന്ന വാഹനങ്ങള്‍ അടിയന്തരമായി സമീപത്തുള്ള ജോയിന്റ് ആര്‍.ടി.ഒ. ഓഫീസില്‍ അപേക്ഷ നല്‍കി സ്റ്റിക്കര്‍ പതിക്കേണ്ടതാണ്. സ്റ്റിക്കര്‍ പതിപ്പിക്കാത്ത വാഹനങ്ങള്‍ അനുവദിക്കില്ല. ജില്ലാതല സേഫ്റ്റി കമ്മിറ്റി ഓഫ് റോഡ് ജീപ്പ് സഫാരിയുടെ പ്രവര്‍ത്തനം വിലയിരുത്തും.

Content Highlights: Restrictions For Of Road Racing