ടിക്കറ്റ് ഇളവ് പോയി, നഷ്ടം യാത്രക്കാര്‍ക്ക്; മൈ ബസ് കാര്‍ഡ് നിര്‍ത്തിയത് റിസര്‍വ് ബാങ്ക് ഇടപെടലില്‍


കോട്ടയം ജില്ലയിലെ 80 ഉടമകളുടെ നൂറുബസുകളാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. ഇവരില്‍ 40 പേരാണ് കമ്പനിയുടെ പാര്‍ട്ട്ണര്‍മാരായത്.

മൈ ബസ് ഡിജിറ്റൽ കാർഡ് | ഫോട്ടോ: മാതൃഭൂമി

യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ കോട്ടയം ജില്ലയില്‍ സ്വകാര്യബസുകളുടെ കൂട്ടായ്മ നടപ്പാക്കിയ മൈ ബസ് വീല്‍സ് കാര്‍ഡ് നിര്‍ത്തലാക്കി. റിസര്‍വ് ബാങ്ക് നടപടി കടുപ്പിച്ചതോടെയാണ് യാത്രക്കാരില്‍നിന്ന് മുന്‍കൂര്‍ പണം സ്വീകരിച്ച് നടപ്പാക്കിയിരുന്ന കാര്‍ഡ് സംവിധാനം അവസാനിപ്പിച്ചത്. കേരളത്തില്‍ ഇത്തരത്തില്‍ ആദ്യസംരംഭമായിരുന്നു ഇത്.

പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് രാജ്യത്തെ ബാങ്കിങ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് നിയമനടപടികളിലേക്ക് കടന്നതോടെയാണ് വീല്‍സ് കാര്‍ഡ് നിര്‍ത്തിയത്. സാമ്പത്തികചട്ടം ലംഘിച്ചതിന് മൈ ബസ് കൂട്ടായ്മയില്‍നിന്ന് റിസര്‍വ് ബാങ്ക് പിഴ ഈടാക്കുമെന്നാണ് സൂചന.

റിസര്‍വ് ബാങ്കിന്റെ നോട്ടീസ് ലഭിച്ചതോടെ കാര്‍ഡിന്റെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, കൂട്ടായ്മയിലെ പകുതിബസുകളില്‍ സംവിധാനം തുടര്‍ന്നു. ഇതിനിടെ, കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് ലഭിക്കുകയായിരുന്നു. കമ്പനി രജിസ്ട്രേഷന്‍ നിയമമനുസരിച്ച് ചങ്ങനാശ്ശേരി ആസ്ഥാനമായാണ് 2010-ല്‍ മൈബസ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചത്.

കോട്ടയം ജില്ലയിലെ 80 ഉടമകളുടെ നൂറുബസുകളാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. ഇവരില്‍ 40 പേരാണ് കമ്പനിയുടെ പാര്‍ട്ട്ണര്‍മാരായത്. മറ്റ് നാല്‍പ്പതുപേര്‍ അംഗങ്ങളുമാണ്. പാര്‍ട്ട്ണര്‍മാരുടെ ബസുകളില്‍ മാത്രമേ യാത്രക്കാര്‍ക്ക് ഇളവ് നല്‍കാനാവൂ എന്നായിരുന്നു റിസര്‍വ് ബാങ്ക് ആദ്യം നോട്ടീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നാണ്, അംഗങ്ങളായ 40 പേരുടെ ബസുകളില്‍ ഡിസ്‌കൗണ്ട് കാര്‍ഡ് പിന്‍വലിച്ചത്. പിന്നീട് ഈ നാല്‍പ്പതുപേരെകൂടി പാര്‍ട്ട്ണര്‍മാരാക്കി ഭേദഗതിവരുത്തി റിസര്‍വ് ബാങ്കിന് വിവരം നല്‍കി.

എന്നാല്‍, പൊതുജനങ്ങളില്‍നിന്ന് ചെറുതെങ്കിലും നിക്ഷേപം സ്വീകരിച്ച് പദ്ധതി നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. നൂറിന്റെ ഗുണിതങ്ങളായി മുന്‍കൂര്‍ തുക സ്വീകരിച്ച് അതില്‍നിന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുമ്പോള്‍ 15 ശതമാനം നിരക്കില്‍ കുറവ് നല്‍കുകയായിരുന്നു. ഇനി ഈ പദ്ധതി തുടരണമെങ്കില്‍ ഏതെങ്കിലും ബാങ്കുമായി ചേര്‍ന്ന് അവരുടെ കാര്‍ഡ് ഏര്‍പ്പെടുത്തണം.

ഏതാനും ബാങ്കുകളുമായി മൈ ബസ് കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിര്‍ത്തലാക്കിയ കാര്‍ഡിലെ തുക, ആവശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. തിരികെ വാങ്ങാത്തവര്‍ക്ക് പുതിയകാര്‍ഡ് വരുമ്പോള്‍ അതിലേക്ക് നിക്ഷേപം മാറ്റുമെന്നും കമ്പനി അറിയിച്ചു.

Content Highlights: Reserve bank stops my bus wheels discount card facility, Bus discount cars my bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented