ഇളവ് അധികം വേണ്ട, മൈ ബസ്സിന് കടിഞ്ഞാണിട്ട് റിസര്‍വ് ബാങ്ക്, 80 ബസില്‍ മാത്രം ഡിജിറ്റല്‍ കാര്‍ഡ്


സജീവ് പള്ളത്ത്

യാത്രക്കാര്‍ നൂറിന്റെ ഗുണിതങ്ങളായി തുക റീചാര്‍ജ് ചെയ്ത് കരുതുന്ന കാര്‍ഡ് ടിക്കറ്റ് മെഷീനില്‍ സ്‌കാന്‍ ചെയ്താണ് നിരക്കില്‍ ഇളവ് നല്‍കുന്നത്.

മൈ ബസ് ഡിജിറ്റൽ കാർഡ് | ഫോട്ടോ: മാതൃഭൂമി

കേരളത്തില്‍ ആദ്യമായി യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഡിജിറ്റല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി 2010 മുതല്‍ കോട്ടയത്ത് പ്രവര്‍ത്തിച്ചുവന്ന മൈ ബസ് കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം. കമ്പനി രജിസ്ട്രേഷന്‍ ആക്ട്പ്രകാരം ഈ കമ്പനിയില്‍ പാര്‍ട്ണര്‍മാരായ ഉടമകളുടെ ബസുകളില്‍ മാത്രമേ ഇളവ് നല്‍കാനാവൂ എന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. 40 ഉടമകള്‍ മാത്രമാണ് പാര്‍ട്ണര്‍മാരായുള്ളത്. 40 ഉടമകള്‍ ഇതില്‍ അംഗത്വമുള്ളവരാണെങ്കിലും പാര്‍ട്ണര്‍ പദവിയില്ല.

നിയന്ത്രണം വന്നതോടെ പാര്‍ട്ണര്‍മാരുടെ 80 ബസില്‍ മാത്രമായി ഡിസ്‌കൗണ്ട് പദ്ധതി ചുരുങ്ങും. അംഗങ്ങളായ മറ്റ് 40 ഉടമകളുടെ നൂറിലേറെ ബസുകളില്‍ ഈപ്രശ്നംമൂലം ഏതാനും ദിവസമായി മൈ ബസ് വീല്‍സ്‌കാര്‍ഡ് ഉപയോഗിച്ച് ഇളവുകള്‍ നല്‍കുന്നില്ല. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി ആസ്ഥാനമായാണ് 2010-ല്‍ മൈബസ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചത്.

യാത്രക്കാര്‍ നൂറിന്റെ ഗുണിതങ്ങളായി തുക റീചാര്‍ജ് ചെയ്ത് കരുതുന്ന കാര്‍ഡ് ടിക്കറ്റ് മെഷീനില്‍ സ്‌കാന്‍ ചെയ്താണ് നിരക്കില്‍ ഇളവ് നല്‍കുന്നത്. ഫെയര്‍സ്റ്റേജ് നിരക്കിനെക്കാള്‍ 15 ശതമാനം കുറവാണിത്. നിലവിലെ പ്രശ്നങ്ങള്‍ക്കുകാരണം മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരുകമ്പനിയാണെന്ന് കരുതുന്ന ബസ് ഉടമകളുണ്ട്. കേരളത്തില്‍ എല്ലാജില്ലകളിലും അവരുടെ യാത്രാകാര്‍ഡ് ഏര്‍പ്പെടുത്തിയ ബസുകളോടുന്നുണ്ട്. മൈ ബസിലെ ബസുകള്‍ അവരുടെ കാര്‍ഡ് സംവിധാനത്തില്‍ ചേര്‍ന്നിരുന്നില്ല.

മൈ ബസ് കമ്പനിയില്‍ചേരുന്ന സ്വകാര്യ ബസുകളിലെ കളക്ഷന്‍ ദിവസവും കമ്പനിയുടെ അക്കൗണ്ടിലേക്കാണ് അടയ്ക്കുന്നത്. പിന്നീട് തൊട്ടടുത്ത മാസത്തില്‍ ആദ്യദിനങ്ങളില്‍ കമ്പനിയുടെ സര്‍വീസ് ചാര്‍ജ് ഈടാക്കിയതിനുശേഷം ഒരുമാസത്തെ തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. കമ്പനിയുടെ ജീവനക്കാര്‍ ബസ് സ്റ്റാന്‍ഡുകളില്‍ സേവനം ചെയ്യുന്നതിനാല്‍ മത്സരയോട്ടമില്ലാതെ എല്ലാ ബസുകളിലും യാത്രക്കാരെ ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ടായിരുന്നു.

30 ജീവനക്കാരാണ് കമ്പനിയുടേതായി സേവനം ചെയ്തിരുന്നത്. മറ്റുള്ളവരെക്കൂടി പാര്‍ട്ണര്‍മാരാക്കി കമ്പനി രജിസ്ട്രാറില്‍നിന്നുള്ള രേഖകള്‍ റിസര്‍വ് ബാങ്കിന് നല്‍കി പ്രശ്നപരിഹാരത്തിനാണ് മൈ ബസ് കമ്പനിയുടെ ശ്രമം. എന്നാല്‍ നിലവില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇളവ് ലഭിക്കാന്‍ കാലതാമസമുണ്ടാവും. കാര്‍ഡ് ഉപയോഗിക്കാനാവാതെ വരുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും അവര്‍ റീചാര്‍ജ്‌ചെയ്ത തുക ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ടോം കൊണ്ടോടിക്കല്‍ പറഞ്ഞു.

Content Highlights: Reserve bank give regulation to my bus digital card service in private bus, my bus, Private Bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented