പഭോക്താക്കള്‍ക്ക് ഓടിച്ചുനോക്കാന്‍ വാഹനഡീലര്‍മാര്‍ നല്‍കുന്ന ടെസ്റ്റ് ഡ്രൈവ് വാഹനത്തിനും രജിസ്‌ട്രേഷന്‍ വേണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

2018 ഓഗസ്റ്റ് ആറിലെ ഉത്തരവ് ചോദ്യംചെയ്ത് കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും മറ്റുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 'ഡെമോ'വാഹനം മോട്ടോര്‍വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് കമ്മിഷണറുടെ സര്‍ക്കുലര്‍.

'ഡെമോ' വാഹനങ്ങള്‍ രണ്ടോ മൂന്നോ കൊല്ലം ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ചശേഷം ഡീലര്‍മാര്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷനില്ലാതെയുള്ള ഈ നടപടി പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ്.

ഡീലര്‍ കൈവശം വെക്കുന്ന 'ഡെമോ' വാഹനം വില്‍പ്പന ഉദ്ദേശിച്ചുള്ളതല്ലെന്ന് കോടതി വിലയിരുത്തി. വില്‍ക്കാന്‍ സൂക്ഷിക്കുന്ന വാഹനങ്ങള്‍ക്ക് നിയമത്തിലെ 3(1) വകുപ്പുപ്രകാരം ലഭിക്കുന്ന നികുതിഇളവ് 'ഡെമോ' വാഹനത്തിന് ബാധകമാവില്ല.

Content Highlights: Registration Number For Demo Car Or Test Drive Car