മുന്നില്‍ വെള്ള, വശങ്ങളില്‍ മഞ്ഞ, പിന്നില്‍ ചുവപ്പ്;വലിയ വാഹനങ്ങളില്‍ വേണം മിന്നുന്ന സ്റ്റിക്കറുകള്‍


വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഇത്തരം ടേപ്പുകള്‍ക്ക് ചില പ്രത്യേകതകളുമുണ്ട്.

വാഹനങ്ങളിൽ റിഫ്‌ളക്ഷൻ സ്റ്റിക്കർ പതിപ്പിക്കേണ്ടതിന്റെ മാതൃക | Photo: MVD Kerala

രാത്രി യാത്രകളിൽ ഡ്രൈവര്‍മാര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് മറ്റ് വാഹനങ്ങളുടെ വലിപ്പം മനസിലാക്കാന്‍ സാധിക്കാത്തത്. വാഹനത്തെ മറികടക്കുന്നതിനും മറ്റും വാഹനത്തിന്റെ നീളവും വീതിയും മനസിലാക്കിയിരിക്കേണ്ടത് ഏറെ അത്യവശ്യമാണ്. ചില വാഹനങ്ങളുടെ പിന്‍ഭാഗത്തെ ലൈറ്റുകള്‍ പോലും തെളിയുന്നുണ്ടാകില്ല. എന്നാല്‍, വാഹനങ്ങളുടെ വലിപ്പവും ഉയരവും തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ റിഫ്‌ളക്ഷന്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കമെന്നാണ് നിയമം.

രാത്രകാല യാത്രകളില്‍ വലിയ ചരക്ക് വാഹനങ്ങളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നതിനും മനസിലാക്കുന്നതിനും ബോഡിയുടെ രൂപവും അതിന്റെ കൃത്യമായ വലിപ്പവും ഉയരവും തിരിച്ചറിയുന്നതിനും വശങ്ങളിലും പിന്നിലും പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകള്‍ അല്ലെങ്കില്‍ റിഫ്‌ളക്ഷന്‍ ടേപ്പുകള്‍ ഒട്ടിക്കണമെന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് 7.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ട്രെയിലര്‍, സെമി ട്രെയിലര്‍ ഉള്‍പ്പെടെയുള്ള എല്ലാ ചരക്ക് ഗതാഗത വാഹനങ്ങള്‍ക്കും ഇത്തരത്തിലുള്ള റിഫ്‌ളക്ഷന്‍ സ്റ്റിക്കര്‍ അഥവ ടേപ്പുകള്‍ നിര്‍ബന്ധമായും പതിപ്പിക്കണം. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് സ്റ്റാൻഡേർഡ് AIS: 090 അനുസരിച്ച് അനുമതി ലഭിച്ച റിഫ്‌ളക്ടീവ് ടേപ്പ് ഉപയോഗിച്ച് മാത്രമേ വാഹനങ്ങളില്‍ ഇത്തരം മാര്‍ക്കിങ്ങുകള്‍ നല്‍കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്.

വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഇത്തരം ടേപ്പുകള്‍ക്ക് ചില പ്രത്യേകതകളുമുണ്ട്. കാലപ്പഴക്കം മൂലം നശിച്ച് പോകാത്തവയും പെട്രോള്‍, ഡീസല്‍ മുതലായ ഇന്ധനങ്ങള്‍ വീണാലും നശിക്കാത്തവയുമായിരിക്കണം. 67 ഡിഗ്രിയോളം ചൂടും 22 ഡിഗ്രി തണുപ്പും ഏറ്റാലും നശിക്കാത്തവയായിരിക്കണം ഇവ. ഇതിനുപുറമെ, സോപ്പുപൊടി, ഷാംപൂ തുടങ്ങിയ വസ്തുകള്‍ പ്രയോഗിച്ചാല്‍ നിറം മങ്ങാത്തവുമായ വസ്തുകള്‍ ഉപയോഗിച്ച് വേണം ടേപ്പുകള്‍ നിര്‍മിക്കാന്‍.

ഇത്തരം സ്റ്റിക്കറുകള്‍ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അറിഞ്ഞിരിക്കണം. വലിയ ചരക്ക് വാഹനങ്ങളുടെ പിന്നിലോ അല്ലെങ്കില്‍ വശങ്ങളിലോ ആയി 25 മീറ്ററോളം അകലത്തില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം ഈ സ്റ്റിക്കറില്‍ പതിക്കുമ്പോള്‍ ശക്തമായി പ്രതിഫലിക്കുകയും ഇതുവഴി വാഹനത്തിന്റെ നീളം, വീതി. ഉയരം എന്നിവ മനസിലാക്കി വലിയ അപകടം ഒഴിക്കാന്‍ സാധിക്കുന്നതിനുമാണ് ഇത് പതിക്കുന്നത്.

വാഹനത്തിന് ചുറ്റിലും ഒരേ നിറത്തിലുള്ള സ്റ്റിക്കറുകളല്ല പതിക്കേണ്ടതെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. മുന്നില്‍ വെള്ള നിറത്തിലുള്ളതും വശങ്ങളിലും മഞ്ഞ നിറത്തിലുള്ളതും പിന്നില്‍ ചുവപ്പ് നിറത്തിലുള്ളതുമായ റിഫ്‌ളക്ഷന്‍ ടേപ്പുകളാണ് ഉപയോഗിക്കേണ്ടത്. വാഹനത്തിന്റെ ബോഡിയുടെ പരമാവധി അരികുകള്‍ ചേര്‍ത്തായിരിക്കണം ഇവ പതിക്കണ്ടത്. ബോഡിയില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള വാഹനങ്ങള്‍ ഈ മാര്‍ക്കിങ്ങ് തടസ്സപ്പെടുത്താതെ വേണം പരസ്യം പതിക്കാന്‍.

Content Highlights: Reflective Contour Marking on heavy vehicle body to identify size of vehicle, Reflection sticker

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented