പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ലംഘിച്ച് അപകടകരമായ രീതിയില്‍ ദേശീയപാതയിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സിങ് അതോറിറ്റി തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായ സുനില്‍കുമാറിന്റെ ലൈസന്‍സ് ഓഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്പെന്‍ഡ് ചെയ്യുന്നത്.
ഏപ്രില്‍ 18-നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. ചേര്‍ത്തല മാനന്തവാടി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന സുനില്‍കുമാര്‍ ആലുവ പുളിഞ്ചോട് സിഗ്നലില്‍ ചുവപ്പ് സിഗ്നല്‍ കത്തിനില്‍ക്കേ സിഗ്നല്‍ ഒഴിവാക്കുന്നതിനായി സര്‍വീസ് റോഡിലൂടെ പുളിഞ്ചോട് കവലയില്‍നിന്നും ആലുവ റോഡിന് കുറുകെ പ്രവേശിച്ച് തിരികെ വലത്തേക്കുതിരിഞ്ഞ് ദേശീയപാതയില്‍ പ്രവേശിച്ചു.
ഇതു ശ്രദ്ധയില്‍പെട്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ് ബാറ്റണ്‍ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റിനിര്‍ത്തിയ വാഹനം പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. നിഷാന്ത് വാഹനത്തിന് സമീപത്തേക്ക് നീങ്ങിയപ്പോള്‍ ബസ് മുന്നോട്ട് എടുത്തു ഓടിച്ചുപോകുകയായിരുന്നു.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റിയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ്‌സുരക്ഷാ ക്ലാസിലും പങ്കെടുക്കാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: Red signal violation; motor vehicle department suspend ksrtc driver licence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..